പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

273 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ

അഹമ്മദാബാദ്: സീറോ ലിക്വിഡ് ഡിസ്ചാർജ് പ്ലാന്റ് സ്ഥാപിക്കുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുമായി ഹാസിറയിലെ സ്റ്റീൽ കോംപ്ലക്സിൽ 273 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ (എഎംഎൻഎസ് ഇന്ത്യ). ഈ സംവിധാനം ആർഓ യൂണിറ്റുകൾ ഉപയോഗിച്ച് സംസ്കരിച്ച മുഴുവൻ മാലിന്യങ്ങളും പുനരുപയോഗം ചെയ്യാൻ പ്രാപ്തമാക്കുന്നതിലൂടെ ദ്രവമാലിന്യം ഇല്ലാതാക്കാൻ കമ്പനിയെ സഹായിക്കും. 77 കോടി രൂപയ്ക്കാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്. സീറോ ലിക്വിഡ് ഡിസ്ചാർജ് നെറ്റ്‌വർക്കിന്റെ ആകെ നീളം 14 കിലോമീറ്ററാണ്, 2023 മാർച്ചോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

45,000 കോടി രൂപ മുതൽമുടക്കിൽ ഹാസിറ പ്ലാന്റിന്റെ സ്റ്റീൽ നിർമ്മാണ ശേഷി പ്രതിവർഷം 9 ദശലക്ഷം ടണ്ണിൽ നിന്ന് 18 ദശലക്ഷം ടണ്ണായി ഉയർത്താനുള്ള പദ്ധതികൾ കമ്പനി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ 173 കോടി രൂപ ചെലവിടുന്ന ഒരു പരിസ്ഥിതി മെച്ചപ്പെടുത്തൽ പദ്ധതിക്കും എഎംഎൻഎസ് ഇന്ത്യ അന്തിമരൂപം നൽകിയിട്ടുണ്ട്. പ്ലാൻറുകളിൽ വിവിധ വായു മലിനീകരണ നിയന്ത്രണ മാർഗ്ഗങ്ങൾ സ്ഥാപിച്ച് അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ റോഡ് ബലപ്പെടുത്തൽ, മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന റോഡുകളിൽ കൂടുതൽ സ്വീപ്പിംഗ് മെഷീനുകൾ വിന്യസിക്കുക തുടങ്ങിയവയും ഈ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുന്നു.

X
Top