വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

പകരച്ചുങ്കം നേരിടാൻ ആപ്പിൾ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത് 600 ടണ്‍ ഐഫോണുകള്‍

യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഇറക്കുമതിച്ചുങ്കം മറികടക്കാനുള്ള കഠിന ശ്രമത്തിലാണ് ഐഫോണ്‍ നിർമാതാക്കളായ ആപ്പിള്‍.

ഇതിന്റെ ഭാഗമായി നിർമാണ ശാലകളില്‍ ഐഫോണ്‍ ഉത്പാദനം വർധിപ്പിച്ച കമ്പനി, ടണ്‍ കണക്കിന് ഐഫോണുകള്‍ ഇന്ത്യയില്‍ യുഎസിലേക്ക് കയറ്റി അയക്കുന്ന തിരക്കിലാണ്.

ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകളാണ് ആപ്പിള്‍ കൊണ്ടുപോവുന്നതെന്നാണ് റിപ്പോർട്ടുകള്‍. ആറ് വിമാനങ്ങളിലായാണ് ഈ ചരക്കുനീക്കം നടക്കുന്നത്. 600 ടണ്‍ ഐഫോണുകള്‍ എന്ന് പറയുമ്ബോള്‍ ഏകദേശം 15 ലക്ഷം ഐഫോണുകള്‍ വരും.

ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ യുഎസിലേക്കുള്ള ഐഫോണ്‍ ഇറക്കുമതി കമ്പനിക്ക് അധികചെലവാകുന്ന സ്ഥിതിയാണ്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് നികുതി പ്രഖ്യാപിച്ചതെങ്കില്‍, ഐഫോണിന്റെ 90 ശതമാനം ഉത്പാദനവും നടക്കുന്ന ചൈനയ്ക്ക് 125 ശതമാനം ഇറക്കുമതിച്ചുങ്കമാണ് യുഎസ് പ്രഖ്യാപിച്ചത്.

നിലവില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് പ്രഖ്യാപിച്ച നികുതി വർധന 90 ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ പരമാവധി ഐഫോണുകള്‍ യുഎസിലെത്തിക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍.

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വർധിപ്പിച്ചതായാണ് വിവരം. ഞായറാഴ്ചകളില്‍ പോലും ജോലി നടക്കുന്നുണ്ട്. ചെന്നൈയിലെ ഫോക്സ്കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഉത്പാദനം നടക്കുന്നത്.

വിമാനത്താവള അധികൃതരുടെ സഹായത്തോടെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളുടെ ദൈർഘ്യം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറാക്കി ചുരുക്കുകയും ചെയ്തു. ഗ്രീൻ കോറിഡോർ എന്ന് വിളിക്കുന്ന ഈ ‘പരിപാടി’ ചൈനയിലെ ചില വിമാനത്താവളങ്ങളില്‍ ആപ്പിള്‍ ചെയ്യാറുണ്ടത്രേ.

100 ടണ്‍ ശേഷിയുള്ള ആറ് കാർഗോ വിമാനങ്ങളാണ് മാർച്ച്‌ മുതല്‍ ഇന്ത്യയില്‍ നിന്ന് പോയത്. അതില്‍ ആറാമത്തേത് ഈ ആഴ്ചയാണ് പോയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചൈനയില്‍ നിന്നും വൻ തോതില്‍ ഐഫോണുകള്‍ കൊണ്ടുപോയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്തായാലും ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കം ഈ സാഹചര്യത്തില്‍ സഹായകമായിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ കുറവാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി.

മാത്രവുമല്ല, നികുതി വർധനവിന് താത്കാലിക ഇളവു ലഭിച്ചവരില്‍ ഇന്ത്യയുമുണ്ട്. എന്നാല്‍ ചൈനയ്ക്ക് ഈ ഇളവില്ല.

X
Top