പ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളംഅന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐ

രാജ്യാന്തര വാണിജ്യ കരാറുകൾ കേരളത്തിന് ഉത്തേജനം പകരുന്നു: എപിഎം മുഹമ്മദ്  ഹനീഷ്

കൊച്ചി: രാജ്യാന്തര വാണിജ്യ കരാറുകൾ ഏറെ ഗുണകരമായത് കേരളത്തിനാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മ്ദ് ഹനീഷ് ചൂണ്ടിക്കാണിച്ചു. യുകെ ഇന്ത്യ സമഗ്ര വാണിജ്യ കരാർ സംബന്ധിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഫിക്കി നടത്തിയ ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘സെപ’ വാണിജ്യ കരാർ കേരളത്തിലെ എംഎസ്എംഇ മേഖലയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സംരംഭക വർഷത്തിലൂടെ 475,000 പുതിയ എംഎസ്എംഇ സംരംഭങ്ങളാണ് കേരളത്തിൽ തുടങ്ങിയത്. ഇതിൽ 38 ശതമാനവും ഭക്ഷ്യ സംസ്കരണ മേഖലയിലാണ്. ഇതിൽ ഏറിയ പങ്കും വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന ചെലവ്, ഗുണമേന്മ, മൂല്യ വർധിതം എന്നീ മൂന്ന് ഘടകങ്ങളാണ് ഏതൊരു ഉത്പന്നത്തിനും മത്സര വിപണി സാധ്യമാക്കുന്നതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു.

ആയാസരഹിതമായ ബിസിനസും പ്രവർത്തന സൗകര്യവും ഒരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ നൽകിയാണ് യുകെയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ കരാറിന് രൂപം നൽകിയതെന്ന് യുകെ ഇന്ത്യ ബിസിനസ് കൗൺസിൽ അധ്യക്ഷൻ റിച്ചാർഡ് ഹെൽഡ് പറഞ്ഞു. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എഫ്ഡിഐ സ്വീകരിക്കുന്നതിൽ നിർണായകമായ ചുവട്  വെയ്ക്കുന്നതുമാണ് യുകെ ഇന്ത്യ വാണിജ്യ കരാറെന്ന് സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലോ പ്രൊഫസറും മേധാവിയുമായ ഡോ.ജെയിംസ് ജെ നെടുമ്പാറ ചൂണ്ടിക്കാണിച്ചു. സിഇടിഎ എന്നത് എംഎസ്എംഇകളുടെ വളർച്ചയ്ക്ക് ഊർജം പകരുന്ന  സമഗ്രമായ കരാറാണെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണർ ഗുർകരൺ സിങ് ബൈൻസ് പറഞ്ഞു.

സിഇടിഎ ഇന്ത്യൻ ബിസിനസ്സുകൾക്കായി യുകെയുടെ വിപണിയുടെ ഏകദേശം 99% തുറന്ന് നൽകിക്കൊണ്ട് ഗണ്യമായ വിപണി പ്രവേശനം വാഗ്ദാനം ചെയ്യുന്നു, അതേസമയം ഇന്ത്യ  വിപണിയുടെ 91% യുകെയ്ക്കായി തുറക്കുന്നു. ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ വളരെയധികം അവസരങ്ങളാണ് ഈ വാണിജ്യ കരാറിലൂടെ സാധ്യമാകുന്നത്.. പ്രത്യേകിച്ചും, കേരളത്തിന് സമുദ്രോത്പന്നം, കയർ, തേയില, കാപ്പി എന്നീ മേഖലകളിൽ വലിയ സാധ്യതകളുണ്ട്. കരാർ നടപ്പിലാക്കി കഴിഞ്ഞാൽ, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വ്യാപാരം പല കോടി ഡോളറുകൾ വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാരും കേന്ദ്ര സർക്കാരും ബ്രാൻഡിംഗ് സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് വിപണിയിൽ ഗുണമേന്മ ഉറപ്പ് വരുത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്‌സ് ഹസൻ ഹുസ്സൈൻ പറഞ്ഞു. ഫിക്കി കെ ഇ എസ് സി ടാസ്ക് ഫോഴ്‌സ് ഓൺ എക്സ്പോര്ട്സ് ചെയർ അലക്‌സ് കെ നൈനാൻ സ്വാഗതവും ഫിക്കി കേരള മേധാവി സാവിയോ മാത്യു നന്ദിയും പറഞ്ഞു.

X
Top