100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ആന്‍തം ബയോസയന്‍സ് ഓഹരികള്‍ക്ക് 27 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: ആന്‍തം ബയോസയന്‍സിന്റെ ഓഹരികള്‍ തിങ്കളാഴ്ച 27 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 723.05 രൂപയിലും ബിഎസ്ഇയില്‍ 723.10 രൂപയിലുമാണ് ഓഹരികളെത്തിയത്.

വിപണി മൂല്യം 40,610.02 കോടി രൂപ. നേരത്തെ കമ്പനിയുടെ 3395 കോടി രൂപ ഐപിഒ 64 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. 540-570 രൂപയായിരുന്നു പ്രൈസ് ബാന്റ്.

ഐപിഒയ്ക്ക് മുന്നോടിയായി 1016 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാനുമായി. േ്രഗ മാര്‍ക്കറ്റില്‍ 31 ശതമാനം പ്രീമിയത്തിലാണ് ഓഹരികള്‍ ട്രേഡ് ചെയ്തിരുന്നത്.

ബെംഗളൂരു ആസ്ഥാനമായ ആന്‍തം ബയോസയന്‍സസ് ഒരു കരാര്‍ ഗവേഷണ, വികസന, നിര്‍മ്മാണ സ്ഥാപനമാണ് (CRDMO). മരുന്നുകള്‍ വികസിപ്പിക്കല്‍, വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം എന്നിവ നിര്‍വഹിക്കുന്ന ഇന്ത്യയിലെ അപൂര്‍വ സ്ഥാപനങ്ങളിലൊന്ന്.

X
Top