ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

132 കോടിയുടെ ഊർജ കരാറിൽ ഒപ്പിട്ട് അനിൽ അംബാനി

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി വിപണികളിലെ പ്രധാന ചർച്ചവിഷയം റിലയൻസ് പവറും, അനിൽ അംബാനിയുമാണ്. അതിഗംഭീര തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് അനിൽ അംബാനിയും കൂട്ടരുമെന്നു വിദഗ്ധർ പറയുന്നു.

ഇക്കഴിഞ്ഞ ദിവസം റിലയൻസ് പവറിന്റെ മൂന്നു ബാങ്കുകളുമായുള്ള കടം അനിൽ ഒത്തുതീർപ്പാക്കിയിരുന്നു. ഇതേത്തുടർന്ന് റിലയൻസ് പവർ ഓഹരികൾ അപ്പർസർക്യൂട്ട് നേട്ടങ്ങൾ രേഖപ്പെടുത്തിയിരുന്നു.

കടങ്ങൾ തീർത്തതു മാത്രമായിരിക്കില്ല വരും ദിവസങ്ങളിൽ റിലയൻസ് പവറിനെ ലൈം ലൈറ്റിൽ നിർത്തുകയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില പ്രധാന ഇടപാടുകളിൽ കമ്പനി ഒപ്പിട്ടിട്ടുണ്ട്.

നിലവിൽ അനിൽ അംബാനിയുടെ റിലയൻസ്, ജെഎസ്ഡബ്ല്യു റിന്യൂവബിൾ എനർജിയുമായി നടത്തിയ കരാർ ആണ് ശ്രദ്ധ നേടുന്നത്. 132 കോടിയുടെ വമ്പൻ കരാറാണിത്.

അതേ, അനിൽ അംബാനിയുടെ റിലയൻസ് പവർ മഹാരാഷ്ട്രയിലെ 45 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി ജെഎസ്ഡബ്ല്യു റിന്യൂവബിൾ എനർജിക്ക് വിൽക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വാഷ്‌പേട്ടിൽ സ്ഥിതി ചെയ്യുന്ന അനിൽ അംബാനിയുടെ ഈ കാറ്റാടി വൈദ്യുതി പദ്ധതി 2023 സാമ്പത്തിക വർഷത്തിൽ 28.8 കോടി രൂപ വരുമാനം സൃഷ്ടിച്ചിട്ടുണ്ട്.

ഏകദേശം 30.3 കോടി രൂപയുടെ ആസ്തിയാണിത്. കരാറിൽ നിന്നു ലഭിക്കുന്ന പണം, ഈ സാമ്പത്തിക വർഷാവസാനത്തോടെ കടത്തിൽ നിന്ന് മുക്തമാക്കാനുള്ള റിലയൻസ് പവർ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുമെന്നാണു വിവരം.

റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 31 വരെ റിലയൻസ് പവറിന് 700 കോടി രൂപയുടെ കടബാധ്യതയുണ്ട്. എന്നാൽ ഇതിൽ സിംഹഭാഗവും ഇതോടകം കമ്പനി ഒഴിവാക്കി കഴിഞ്ഞു.

ഇന്ത്യൻ ഊർജ മേഖലയിലെ പ്രമുഖ പേരുകളിൽ ഒന്നാണ് ജെഎസ്ഡബ്ല്യു എനർജി. കമ്പനിയുടെ മൊത്തം ലോക്ക്- ഇൻ ജനറേഷൻ കപ്പാസിറ്റി 12.5 ജിഗാവാട്ട് ആണ്. ഇതിൽ 7.2 ജിഗാവാട്ട് പ്രവർത്തനക്ഷമവും, 2.6 ജിഗാവാട്ട് കാറ്റ്, തെർമൽ, ജലവൈദ്യുത മേഖലകളിൽ നിർമ്മാണത്തിലിരിക്കുന്നതും, ബാക്കി 2.7 ജിഗാവാട്ട് SECI (സോളാർ ട്രാഞ്ച് XIII, Wind Tranche XVI), SJVNL, GUV എന്നിവയിൽ നിന്നുള്ളതുമാണ്.

ബാറ്ററി ഊർജ്ജ സംഭരണ സംവിധാനത്തിലൂടെയും, ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടിലൂടെയും കമ്പനിക്ക് 3.4 ജിഗാവാട്ട് ലോക്ക്- ഇൻ ഊർജ്ജ സംഭരണ ശേഷിയുണ്ട്.

റിലയൻസ് പവർ: ഒട്ടനോട്ടത്തിൽ
രാജ്യത്തിനകത്തും പുറത്തും പവർ പ്രോജക്ടുകൾ വികസിപ്പിക്കുകയും, നിർമ്മിക്കുകയും, പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന അനിൽ അംബാനി സ്ഥാപനം. കമ്പനിക്ക് സ്വന്തമായും, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴിയും ഊർജ ശേഷിയുണ്ട്.

വൈദ്യുതി ഉൽപാദന ശേഷിയുടെ വലിയൊരു പോർട്ട്ഫോളിയോ കമ്പനി അവകാശപ്പെടുന്നു. 5,760 മെഗാവാട്ട് താപ ശേഷിയും, 185 മെഗാവാട്ട് പുനരുപയോഗ ഊർജ അധിഷ്ഠിത ശേഷിയും ഉൾപ്പെടെ 5,945 മെഗാവാട്ടാണ് കമ്പനിയുടെ മൊത്തം ഉൽപാദന ശേഷി.

X
Top