സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വിപണികളില്‍ തിളങ്ങി അനില്‍ അംബാനിയുടെ റിലയൻസ് പവർ; 3 മാസത്തില്‍ നേടിയത് അമ്പരപ്പിക്കുന്ന നേട്ടം

ടക്കെണിയില്‍ കൂപ്പുകുത്തുകയും, വിദേശ കോടതിയില്‍ പാപ്പരത്വം സ്വീകരിക്കുകയും ചെയ്ത അനില്‍ അംബാനിയുടെ അതിഗംഭീര തിരിച്ചുവരവാണു നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ ചര്‍ച്ചാ വിഷയം.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഈ ദിവസങ്ങളില്‍ വന്‍ തിരിച്ചുവരവാണു കാഴ്ചവച്ചത്. പോര്‍ട്ട്‌ഫോളിയോയിലെ ഒന്നിലധികം കമ്പനികളെ മാസങ്ങള്‍ക്കുള്ളില്‍ കടരഹിതമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതിന്റെ പ്രതിഫലനം ഓഹരി വിപണികളിലും കണ്ടിരുന്നു.

ഈ നീക്കങ്ങള്‍ നിലവില്‍ അദ്ദേഹത്തിന് സമ്പത്തിന്റെ ലോകത്തിലേയ്ക്ക് വീണ്ടും വാതിലുകള്‍ തുറന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് പവര്‍ 2,878.15 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 237.76 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിടത്താണ് ഇത്. ബുധനാഴ്ച കമ്പനിയുടെ വിപണി മൂല്യം 14,646 കോടി രൂപയിലെത്തി.

അതേസമയം അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,962.77 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ സമയം വരുമാനം 2,116.37 കോടി രൂപയായിരുന്നു. എന്നാല്‍ ഒരു ഉപകമ്പനിയുടെ ഡീകോണ്‍സോളിഡേഷന്‍ വഴി 3,230.42 കോടി രൂപ നേടിയതായി കമ്പനി ചൊവ്വാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് പവര്‍ അതിന്റെ അനുബന്ധ സ്ഥാപനമായ വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന് നല്‍കിയിരുന്ന 3,872 കോടി രൂപയുടെ ഗ്യാരന്റര്‍ ബാധ്യതകള്‍ തീര്‍ത്തിരുന്നു.

അതിന്റെ ഫലമായി കോര്‍പ്പറേറ്റ് ഗ്യാരന്റി, സംരംഭങ്ങള്‍, കുടിശികയുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും ക്ലെയിമുകളും റിലീസ് ചെയ്യപ്പെട്ടിരുന്നു. വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് സിഎഫ്എം അസറ്റ് റീകണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചതായും റിലയന്‍സ് കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍നിര സംരംഭങ്ങളില്‍ ഒന്നാണ് റിലയന്‍സ് പവര്‍. ഇന്ത്യയിലെ മുന്‍നിര സ്വകാര്യമേഖല ഊര്‍ജ്ജോത്പാദന, കല്‍ക്കരി വിഭവ കമ്പനികളിലൊന്നാണിത്.

5,300 മെഗാവാട്ടിന്റെ പ്രവര്‍ത്തന പോര്‍ട്ട്ഫോളിയോ കമ്പനിക്കുണ്ട്. ഇതില്‍ കല്‍ക്കരി, വാതകം, ജലവൈദ്യുതി, പുനരുപയോഗ ഊര്‍ജം എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ മേഖലയിലെ വൈദ്യുതി പദ്ധതികളുടെ ഏറ്റവും വലിയ പോര്‍ട്ട്ഫോളിയോകളില്‍ ഒന്നാണിത്.

റിലയന്‍സ് പവര്‍: ഒറ്റനോട്ടത്തില്‍

  • നിലവിലെ ഓഹരി വില: 36.5 രൂപ
  • 52 വീക്ക് ഹൈ/ ലോ: 54.2 രൂപ/ 19.4 രൂപ
  • സ്‌റ്റോക്ക് പിഇ: –
  • ബുക്ക്‌വാല്യൂ: 35.8 രൂപ
  • ഡിവിഡന്റ്: 0.00%
  • ആര്‍ഒസിഇ: 1.43%
  • ആര്‍ഒഇ: -17.6%
  • മുഖവില: 10 രൂപ

X
Top