കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

രാജ്യത്തെ ആദ്യ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുമായി ബിവൈഡി എത്തുന്നു

പെട്രോൾ, ഡീസൽ വിലവർദ്ധനവും വാഹനങ്ങളുടെ അമിത വിലയും കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി.

ഇന്ത്യൻ നിരത്തുകൾക്കായി തങ്ങളുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് കാർ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലായ ഇതിന്റെ വരവ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും വാഹനപ്രേമികൾക്കിടയിലും വലിയ ചർച്ചയായിക്കഴിഞ്ഞു.

വരുന്ന ജൂൺ 9-നായിരിക്കും ഈ പുത്തൻ കാർ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുക. എന്നാൽ ഏത് മോഡലാണ് ഇന്ത്യയിൽ എത്തുകയെന്ന കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യൻ വിപണിക്ക് ഏറ്റവും അനുയോജ്യമായതും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതുമായ ഒരു മികച്ച മോഡലായിരിക്കും ഇതെന്നാണ് സൂചനകൾ. ഈ പുതിയ കാറിന്റെ വരവ് ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.

പരമ്പരാഗത പെട്രോൾ എൻജിന്റെ കരുത്തും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമതയും ഒരുപോലെ ഒത്തുചേരുന്നതാണ് ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനൊപ്പം 7.8kwh അല്ലെങ്കിൽ 18kwh ബാറ്ററിയും ചേരുന്നതായിരിക്കും ഈ കാറിന്റെ പവർട്രെയിൻ.

ഇലക്ട്രിക് വാഹനങ്ങളുടേത് പോലെ പ്രവർത്തനച്ചെലവ് വളരെ കുറവായതിനാലും, മികച്ച ഇന്ധനക്ഷമത നൽകുന്നതിനാലും യാത്രകളിൽ റേഞ്ചിനെക്കുറിച്ചുള്ള യാതൊരുവിധ ആശങ്കയും ഈ കാർ സമ്മാനിക്കില്ല.

X
Top