രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

സാങ്കേതികവിദ്യയില്‍ വൻ മുന്നേറ്റത്തിന് റിലയൻസ് ജിയോ

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ സേവന ദാതാക്കളായ റിലയൻസ് ജിയോ സാങ്കേതികവിദ്യ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ജിയോ പ്ലാറ്റ്‌ഫോംസും അനുബന്ധ കമ്പനികളും ചേർന്ന് 3,476 പുതിയ പേറ്റന്റുകളാണ് ഫയല്‍ ചെയ്തത്. പ്രതിദിനം ശരാശരി 10 പേറ്റന്റുകള്‍ക്കാണ് അപേക്ഷിച്ചത്. 2024-25 വർഷത്തില്‍ 1,654 പേറ്റന്റുകളും (പ്രതിദിനം 4.5), 2023-24 ല്‍ 1,255 പേറ്റന്റുകളുമായിരുന്നു. ഇതോടെ മാർച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ ജിയോയുടെ ആകെ പേറ്റന്റ് അപേക്ഷകള്‍ 6,817ല്‍ എത്തി.

5ജി, 6ജി സാങ്കേതികവിദ്യകള്‍, ലാർജ് ലാംഗ്വേജ് മോഡല്‍സ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഡീപ്പ് ലേണിംഗ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഒഫ് തിങ്‌സ്, ജിയോബ്രെയിൻ, ഫിക്‌സഡ് വയർലെസ് ആക്‌സസ് തുടങ്ങിയ മേഖലകളിലാണ് ജിയോയുടെ പേറ്റന്റുകളില്‍ ഏറെയും.

റിലയൻസിന്റെ ഓയില്‍ ടു കെമിക്കല്‍സ് വിഭാഗവും പേറ്റന്റ് രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. മാർച്ച്‌ 31 വരെയുള്ള കണക്കുകളനുസരിച്ച്‌ 55ലധികം രാജ്യങ്ങളിലായി 2,527 പേറ്റന്റ് അപേക്ഷകളാണ് റിലയൻസ് സമർപ്പിച്ചിട്ടുള്ളത്.

X
Top