ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയിൽ വരുന്നു ഇ85 പെട്രോൾ; പെട്രോളിൽ എഥനോൾ ചേർക്കുന്നത് 85 ശതമാനമാക്കും

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ ചേർക്കുന്നത് 85 ശതമാനമായി (ഇ85) ഉയർത്താൻ അനുമതി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.

ഹീറോ മോട്ടോകോർപ് പരിപാടിയിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

20 ശതമാനം (ഇ20) മുതൽ 85 ശതമാനം (ഇ85) വരെ എഥനോൾ ചേർത്ത പെട്രോൾ (ഫ്ലെക്സ് ഇന്ധനം) ഉപയോഗിക്കാൻ സാധിക്കുന്ന മോട്ടർ സൈക്കിൾ പുറത്തിറക്കിയത് ഇന്ത്യയുടെ ഊർജചരിത്രത്തിലെ പുതിയ അധ്യായമാണെന്നു മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച കരട് ചട്ടം ഏപ്രിൽ അവസാനം പെട്രോളിയം മന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു.

X
Top