അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

വ്യവസായ കൂട്ടായ്മയുമായി രാജ്യത്തെ ഇ കൊമേഴ്സ് കമ്പനികൾ

ന്യൂഡൽഹി: രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനികളായ എറ്റേണൽ, ആമസോണ്‍, സ്വിഗ്ഗി, മീഷോ, സെപ്റ്റോ എന്നിവർ ഒത്തുചേർന്ന് ഡിജിറ്റൽ കൊമേഴ്സ് കോയലിഷൻ എന്ന പേരിൽ പുതിയൊരു വ്യവസായ കൂട്ടായ്മയ്ക്കു രൂപം നൽകി.

ഇന്ത്യയിൽ ഡിജിറ്റൽ വാണിജ്യ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതോടൊപ്പംതന്നെ രാജ്യത്തെ ഇ കൊമേഴ്സ്, ക്വിക് കൊമേഴ്സ് കമ്പനികളുടെ ബിസിനസ് രീതികൾക്കെതിരേ വർധിച്ചുവരുന്ന നിയമപരമായ സൂക്ഷ്മപരിശോധനകൾക്കിടയിലാണ് ഈ കൂട്ടായ്മ രൂപീകരിക്കുന്നത്.

രാജ്യത്തെ ഓണ്‍ലൈൻ വിപണിയിലെ ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുക, ചെറുകിട സംരംഭകർക്കും വിതരണക്കാർക്കും കൂടുതൽ അവസരങ്ങൾ നൽകുക, മികച്ച വിതരണ ശൃംഖലകൾ ഉറപ്പാക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ.

ടിയർ 2, ടിയർ 3 നഗരങ്ങളിലും ഗ്രാമങ്ങളിലും സ്മാർട്ട്ഫോണ്‍ ഉപയോഗവും ഇന്‍റർനെറ്റ് സൗകര്യവും വർധിച്ചതോടെ ഇ-കൊമേഴ്സ് വിപണി വലിയ രീതിയിലാണ് വളരുന്നത്. ഈ മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികൾ പരിഹരിക്കാൻ ഒരു കൂട്ടായ പ്ലാറ്റ്ഫോം ആവശ്യമാണെന്ന് തിരിച്ചറിവിലാണ് സംഘടനയുടെ രൂപീകരണം.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി കണ്‍സൾട്ടിംഗ് സ്ഥാപനമായ ’കോവൻ അഡ്വൈസറി ഗ്രൂപ്പ്’ ആണ് ഈ സഖ്യത്തിന്‍റെ പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്നത്.

X
Top