ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

തിരുത്തലില്‍ വാങ്ങി, റാലിയില്‍ വില്‍ക്കാം

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി തിങ്കളാഴ്ച നേട്ടം കുറിച്ചത്, കോടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ്, ശ്രീകാന്ത് ചൗഹാന്‍ വിലയിരുത്തി. നിഫ്റ്റി 99 പോയിന്റും സെന്‍സെക്‌സ് 345 പോയിന്റും നേട്ടമുണ്ടാക്കിയപ്പോള്‍ നിര്‍ണ്ണായകമായത് ലോഹം, റിയാലിറ്റി, ഫിനാന്‍ഷ്യല്‍ മേഖലകളുടെ പ്രകടനമാണ്. ഐടി അതേസമയം വില്‍പന സമ്മര്‍ദ്ദം നേരിട്ടു.

ഗ്യാപ് അപ് ഓപ്പണിംഗായിരുന്നു സൂചികകളുടേത്. പിന്നീട് 18585-18640 റെയ്ഞ്ചില്‍ വ്യാപാരം കൊണ്ടു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ചെറിയ കാന്‍ഡില്‍ അനിശ്ചിതത്വത്തെയാണ് കുറിയ്ക്കുന്നത്.

അനലിസ്റ്റുകള്‍ ബുള്ളിഷ് മാര്‍ക്കറ്റാണെന്ന് ആണയിടുന്നെങ്കിലും ഇന്‍ട്രാഡേയില്‍ അതുകൊണ്ടുതന്നെ തിരുത്തല്‍ വരാനുള്ള സാധ്യതയുണ്ട്. തിരുത്തലില്‍ വാങ്ങി, റാലിയില്‍ വില്‍ക്കുന്നതായിരിക്കും ഉചിതം.

നിര്‍ണ്ണായക സപ്പോര്‍ട്ടായി ചൗഹാന്‍ കരുതുന്നത് 18550-18500 ലെവലാണ്. 18650-18700 ലെവലുകളില്‍ സൂചിക പ്രതിരോധം തീര്‍ക്കും. ബാങ്കിംഗ്, മറ്റ് ഹെവിവെയ്റ്റ് ഓഹരികള്‍ നയിക്കുന്ന ശക്തമായ ചലനമാണ് ഇന്ത്യന്‍ വിപണികള്‍ കാണുന്നതെന്ന് സിദ്ധാര്‍ത്ഥ ഖേംക, റീട്ടെയില്‍ റിസര്‍ച്ച് മേധാവി, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിരീക്ഷിച്ചു.

പോസിറ്റീവ് ആഗോള സൂചനകള്‍, സ്ഥിരമായ എഫ്‌ഐഐ വാങ്ങല്‍, ആരോഗ്യകരമായ കോര്‍പ്പറേറ്റ് വരുമാനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഉയര്‍ച്ച തുടരുമെന്ന് തന്നെ ഖേംക പ്രതീക്ഷിക്കുന്നു.

X
Top