ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ബദാം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം

കൊച്ചി: വിവിധ പഠനങ്ങള്‍ പ്രകാരം ബദാം ഉപയോഗം ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് മെഡിക്കല്‍ ഡയറക്ടറും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.ഗീതിക മിത്തല്‍ ഗുപ്ത പറഞ്ഞു.

ആയുര്‍വേദം, സിദ്ധ, യുനാനി ഗ്രന്ഥങ്ങള്‍ അനുസരിച്ച് വിറ്റാമിന്‍ ഇ, കോപ്പര്‍, സിങ്ക്, പോളിഫെനോള്‍ എന്നിവയുടെ ഉറവിടം കൂടിയാണ് ബദാം. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

ബദാമില്‍ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ്, ചര്‍മത്തിന്റെ വരള്‍ച്ച തടയാനും സഹായിക്കും. പ്രോട്ടീന്‍, റൈബോഫ്‌ലേവിന്‍, മാംഗനീസ്, ഫോളേറ്റ് തുടങ്ങി 15 പോഷകങ്ങളുടെ സ്വാഭാവിക ഉറവിടമായ ബദാം നല്ല ആരോഗ്യത്തിനായി നല്‍കുന്ന സമ്മാനമായും ഉപയോഗിക്കാം.

ഹൃദയാരോഗ്യത്തിനും, ഭാരനിയന്ത്രണത്തിനും ബദാം പ്രയോജനം ചെയ്യും. ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങള്‍ ബദാം ചര്‍മത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്നും പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.

കൂടാതെ ബദാം ദിവസേന കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുമെന്നും പഠന റിപ്പോര്‍ട്ടുകളുണ്ട്.

കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ബ്യൂട്ടറേറ്റ് എന്ന ഷോര്‍ട്ട്‌ചെയിന്‍ഫാറ്റി ആസിഡിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ബദാം സഹായിക്കുമെന്നും ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

X
Top