100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇടിവ് നേരിട്ട് അലൈഡ് ബ്ലെന്റേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി

മുംബൈ: പ്രധാനപ്പെട്ട രണ്ട് ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അലൈഡ് ബ്ലെന്റേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി ഇടിഞ്ഞു. 4.73 ശതമാനം ദുര്‍ബലമായി 474.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

അതേസമയം ഹൈക്കോടതി വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 5 ദിവസ സിംപിള്‍ മൂവിംഗ് ആവറേജിന് (എസ്എംഎ) താഴെയാണ് ഓഹരിയുള്ളത്. അതേസമയം 10,20,30,50,100,150,200 ദിന എസ് എംഎയ്്ക്ക് മുകളിലാണ് സ്‌റ്റോക്ക്.

റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ആര്‍എസ്‌ഐ) 42.02 ആയതിനാല്‍ ഓഹരി അമിത വില്‍പന നേരിടുന്നുവെന്ന് പറയാം. ഏര്‍ണിംഗ് പെര്‍ ഷെയര്‍ 7.15 ഉം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 13.95 മാണ്്. ഒരു വര്‍ഷ ബീറ്റ 1.2 ആയതിനാല്‍ ഉയര്‍ന്ന അസ്ഥിരത ഓഹരിയില്‍ പ്രകടമാണ്.

2025 മാര്‍ച്ച് വരെ പ്രമോട്ടര്‍മാര്‍ 80.91 ശതമാനം ഓഹരി കൈവശം വയ്ക്കുന്നു.

X
Top