ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ജെറോമി പവലിന്റെ ജാക്‌സണ്‍ ഹോള്‍ പ്രസംഗം നിര്‍ണ്ണായകമാകും

കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ സോഫ്റ്റ് ലാന്‍ഡിംഗ് കാരണം ത്വരിതപ്പെട്ട റാലിയ്ക്ക് അവസാനമായി. ആഗോള വിപണികളുടെ കുതിച്ചുചാട്ടത്തിന് ശക്തി നഷ്ടപ്പെടുന്നതായി ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഡോളര്‍ മൂല്യവും ബോണ്ട് യീല്‍ഡും വര്‍ദ്ധിക്കുന്നതാണ് പ്രധാന തിരിച്ചടികള്‍.

യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് 4.25 ശതമാനമാണ്. ഇതോടെ വിദേശ നിക്ഷേപകര്‍ ഇക്വിറ്റി നിക്ഷേപം പിന്‍വലിച്ച് ഡോളറിലേയ്ക്ക് പാലയാനം ചെയ്തു. ഓഗസ്റ്റില്‍ എഫ്പിഐ (വിദേശ നി്‌ക്ഷേപ സ്ഥാപനങ്ങള്‍) അറ്റ വില്‍പനക്കാരാണ്.

അതിനിയും തുടരാനാണ് സാധ്യത. ജാക്‌സണ്‍ ഹോള്‍ സിമ്പോസിയത്തെ ഫെഡറല്‍ മേധാവി ജെറോമി പവല്‍ വെള്ളിയാഴ്ച അഭിസംബോധന ചെയ്യുന്നുണ്ട്. യുഎസ് സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ നിര്‍ണ്ണായകമായതിനാല്‍ എല്ലാ കണ്ണുകളും പവലിലേയ്ക്കാകും.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിരുത്തല്‍ അവസരമാക്കാമെന്ന്‌ വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബാങ്കിംഗ്, കാപിറ്റല്‍ ഗുഡ്‌സ്,വാഹനം എന്നീ മേഖലകളിലെ ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുക്കുകയായിരിക്കും അഭികാമ്യം.

X
Top