10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

സ്വതന്ത്ര കലാകാരന്‍മാരുടെ അവതരണത്തിന് വിങ്ക് സ്റ്റുഡിയോയുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒന്നാം നമ്പര്‍ മ്യൂസിക്ക് സ്ട്രീമിങ് ആപ്പായ വിങ്ക് മ്യൂസിക്ക് പുതിയ വിങ്ക് സ്റ്റുഡിയോ അവതരിപ്പിച്ചു. ഇന്ത്യയിലെയും വിദേശങ്ങളിലെയും സ്വതന്ത്ര കലാകാരന്‍മാര്‍ക്ക് അവരുടെ സംഗീത ആല്‍ബങ്ങള്‍ അവതരിപ്പിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത വിരണ സംവിധാനമായിരിക്കും വിങ്ക് സ്റ്റുഡിയോ. കലാകാര്‍ന്മാര്‍ക്ക് സംഗീതം അവതരിപ്പിക്കുകയും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിച്ച് വരുമാന മാര്‍ഗമുണ്ടാക്കുകയും വിങ്ക്, എയര്‍ടെല്‍ എക്‌സ്ട്രീം, എയര്‍ടെല്‍ ആഡ്‌സ്, എയര്‍ടെല്‍ ഐക്യു തുടങ്ങിയ എയര്‍ടെല്‍ ഡിജിറ്റല്‍ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോലിയോകളുടെ ഭാഗമാകുകയും ചെയ്യാം.
ഇന്ത്യയിലെ സംഗീത ഇക്കോസിസ്റ്റം ത്വരിതപ്പെടുത്താനുള്ള എയര്‍ടെലിന്റെ കുതിപ്പാണ് വിങ്ക് സ്റ്റുഡിയോ. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 5000 സ്വതന്ത്ര ആര്‍ട്ടിസ്റ്റുകളെ അവതരിപ്പിക്കാനാണ് സ്റ്റുഡിയോയുടെ പ്ലാന്‍. ഇന്ത്യന്‍ സംഗീത വ്യവസായത്തിലെ വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം ഒരുമിച്ച് നിര്‍ണ്ണയിക്കുന്ന കണ്ടെത്തല്‍, വരുമാനം, അപഗ്രഥനം  എന്നിങ്ങനെ സംഗീത വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പ്രശ്നങ്ങളാല്‍ തളര്‍ന്നുപോയ അറിയപ്പെടാത്ത പ്രതിഭകളെ ഇത് മുന്നോട്ട് കൊണ്ടുവരും.
ഇന്ത്യന്‍ സംഗീത വ്യവസായം വഴിതിരിവിന്റെ ഘട്ടത്തിലാണ്. ഇന്ത്യക്കാര്‍ ആഴ്ചയില്‍ ഏകദേശം 21 മണിക്കൂര്‍ സംഗീതം കേള്‍ക്കാന്‍ ചെലവഴിക്കുന്നു, ആഗോള ശരാശരി 18 മണിക്കൂറാണ്. ഇന്ത്യയിലെ സംഗീത പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മികച്ച അവതരണ ഗാനങ്ങളില്‍ ഏകദേശം 30% ഇന്ന് സ്വതന്ത്ര കലാകാരന്മാരില്‍ നിന്നുള്ളതാണ്, ഈ സ്വതന്ത്ര കലാകാരന്മാര്‍ വ്യവസായത്തിന്റെ വളര്‍ച്ച ഏകദേശം ഇപ്പോഴത്തെ 2000 കോടിയില്‍ നിന്ന് 2025-ഓടെ 3000 കോടിയിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്.
വിങ്ക് ആപ്പിലൂടെ സംഗീത പ്രേമികള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളെ ഡൗണ്‍ലോഡ് ചെയ്ത്, സേവ് ചെയ്ത് ഫോളോ ചെയ്യാന്‍ സാധിക്കും. എയര്‍ടെലിന്റെ ശക്തമായ വിതരണ ശേഷികളുടെ പിന്തുണയോടെ വളര്‍ന്നു വരുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് സമയബന്ധിതമായി റെക്കോര്‍ഡ് സ്ട്രീമുകള്‍ നേടാനാകും. ഇത് അവര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്നു. എയര്‍ടെലിന്റെ ആഴത്തിലുള്ള ഡാറ്റാ സയന്‍സ് കഴിവുകള്‍ ഉപയോഗിച്ച്, കലാകാരന്മാര്‍ക്ക് അവരുടെ അനുയായികള്‍ ആസ്വദിക്കുന്ന സംഗീതം നിര്‍മ്മിക്കാനും വാണിജ്യപരമായി ലാഭകരമായ സംഗീതം സൃഷ്ടിക്കാനും കഴിയും. പ്രാദേശിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാനും കണ്ടെത്താനുമായി വിങ്ക് 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഇന്ത്യ, സിംഗപൂര്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നായി വിങ്ക് സ്റ്റുഡിയോയില്‍ നിലവില്‍ 100ലധികം കലാകാരന്മാരുണ്ട്. ഇവരില്‍ പലര്‍ക്കും ദശലക്ഷക്കണക്കിന് സ്ട്രീമുകളുണ്ട്.
സംഗീതത്തിന്റെ സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥ പ്രാരംഭ ഘട്ടത്തിലാണ്, പക്ഷേ ഗണ്യമായി വളരാന്‍ ഒരുങ്ങുകയാണെന്നും വിങ്ക് സ്റ്റുഡിയോയിലൂടെ ഒരു സംഗീതജ്ഞന് അവരുടെ അഭിനിവേശം പിന്തുടരാനും ഒരേ സമയം വരുമാനം നേടാനും അനുവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഞങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും മ്യൂസിക് സ്ട്രീമിംഗിലെ എയര്‍ടെല്ലിന്റെ പരിചയം, നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ്, 350 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവ വ്യവസായത്തിലെ എല്ലാ പങ്കാളികള്‍ക്കും തുല്യവുംപ്രതിഫലദായകവുമായ യാത്ര ഉറപ്പാക്കുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 5000 ആര്‍ട്ടിസ്റ്റുകളെ ലോകമൊട്ടാകെയായി ആകര്‍ഷിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും എയര്‍ടെല്‍ ഡിജിറ്റല്‍ സിഇഒ ആദര്‍ശ് നായര്‍ പറഞ്ഞു

X
Top