
കൊല്ലം: ട്രായ് നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും വോയ്സ് പ്ലാനുകളുടെ നിരക്കുകൾ വീണ്ടും കുറച്ചു.
ജിയോ നേരത്തേയുള്ള 1958 രൂപയുടെ പ്ലാൻ 1748 രൂപയായി കുറച്ചു. പുതിയ പ്ലാൻ പ്രകാരം 336 ദിവസം (നേരത്തേ 365 ദിവസം) അൺലിമിറ്റഡ് വോയ്സ് കോളുകളും 3600 എസ്എംഎസും ലഭിക്കും.
458 രൂപയുടെ റീച്ചാർജ് പ്ലാൻ 448 രൂപയായും കുറച്ചു. ഇതിൽ 84 ദിവസം അൺലിമിറ്റഡ് വോയ്സ് കോളുകളും 1,000 എസ്എംഎസും കിട്ടും.
എയർടെൽ 1959 രൂപയുടെ പ്ലാൻ 1849 രൂപയായി കുറച്ചു. ഇതിൽ 365 ദിവസം അൺലിമിറ്റഡ് കോളുകളും 3600 എസ്എംഎസും ലഭിക്കും.
499 രൂപയുടെ പ്ലാൻ 469 രൂപയായും എയർടെൽ കുറച്ചു. ഇതിൽ 84 ദിവസം അൺലിമറ്റഡ് വോയ്സ് കോളുകളും 900 എസ്എംഎസും ലഭിക്കും.
വോഡഫോൺ ഐഡിയ 1460 രൂപ റീച്ചാർജിൽ 270 ദിവസം അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസുമാണ് നൽകുന്നത്. ഇവർ പരിധി കഴിഞ്ഞുള്ള ലോക്കൽ എസ്എംഎസിന് ഒരു രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും.