സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

അഗ്രിസി 82 കോടി രൂപ സമാഹരിച്ചു

സീരീസ് എ ഫണ്ടിംഗില്‍ 9.8 മില്യണ്‍ ഡോളര്‍ (82 കോടി രൂപ) സമാഹരിച്ചതായി അഗ്രി-പ്രോസസിംഗ് പ്ലാറ്റ്‌ഫോം അഗ്രിസി അറിയിച്ചു.

കാപ്രിയ വെഞ്ചേഴ്സ്, തായ് വാ വെഞ്ച്വേഴ്സ്, നിലവിലുള്ള നിക്ഷേപകരായ അങ്കുര്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തോടെ, അസിയോണും ഓമ്നിവോറും ചേര്‍ന്നാണ് റൗണ്ട് നയിച്ചത്.

ഇന്ത്യയുടെ 400 ബില്യണ്‍ ഡോളര്‍ അഗ്രി-പ്രോസസിംഗ് മാര്‍ക്കറ്റ്, പ്രതിവര്‍ഷം 9 ശതമാനം മാത്രമാണ് വളരുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ 10 ശതമാനം മാത്രമേ ഇന്ന് സംസ്‌കരിക്കപ്പെടുന്നുള്ളൂ.

ചൈന (40 ശതമാനം), വികസിത രാജ്യങ്ങള്‍ (ഏകദേശം 70 ശതമാനം) തുടങ്ങിയ ആഗോള നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്.

ഇന്ത്യയില്‍ 2 ദശലക്ഷത്തിലധികം ഭക്ഷ്യ സംസ്‌കരണ എംഎസ് എംഇകള്‍ ഉണ്ട്. അവ കാര്യമായി പ്രവര്‍ത്തിക്കുകയും ബി2ബി ഉപഭോക്താക്കളെ, പ്രത്യേകിച്ച് കയറ്റുമതി വിപണിയില്‍ കണ്ടെത്താന്‍ പാടുപെടുകയും ചെയ്യുന്നു. ഈ വെല്ലുവിളികള്‍ പരിഹരിക്കാന്‍ അഗ്രിസി സഹായിക്കുന്നു.

അഗ്രിഫുഡ് വിതരണ ശൃംഖലകള്‍ക്കും സംസ്‌കരണത്തിനുമായി എംഎസ് എംഇകള്‍ക്ക് അവര്‍ മാര്‍ക്കറ്റ് പ്ലേസ് നല്‍കുന്നു. ഇടപാടുകള്‍ മികച്ച രീതിയില്‍ കണ്ടെത്തുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും അഗ്രിഫുഡ് പ്രോസസ്സിംഗ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികളെയും പ്ലാറ്റ്‌ഫോം ബന്ധിപ്പിക്കുന്നു.

അഗ്രിഫുഡ് പ്രോസസ്സിംഗ് എംഎസ്എംഇകളുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവരുടെ പ്രവര്‍ത്തന മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനുമായി അവര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളുടെ ഒരു സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു.

ബ്ലാക്ക്ബക്ക്, ബിസോംഗോ, സൂംകാര്‍ എന്നിവയുള്‍പ്പെടെ മുന്‍നിര ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ മുമ്പ് മുതിര്‍ന്ന റോളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിക്കി ഡോഡാനിയും സാകേത് ചിരാനിയയും ചേര്‍ന്നാണ് 2021-ല്‍ അഗ്രിസി സ്ഥാപിച്ചത്. പുതിയ ഫണ്ടിംഗിലൂടെ, പുതിയ ഉല്‍പ്പന്ന മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അഗ്രിസി ലക്ഷ്യമിടുന്നു.

എഫ്പിഒകളെയും എംഎസ്എംഇ അഗ്രി-പ്രോസസര്‍മാരെയും കയറ്റുമതി വിപണികള്‍ ആക്സസ് ചെയ്യാനും ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും സഹായിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള ഭക്ഷ്യ സംസ്‌കരണ കേന്ദ്രമാക്കി മാറ്റാനാണ് അഗ്രിസി ലക്ഷ്യമിടുന്നതെന്ന് അഗ്രിസിയുടെ സഹസ്ഥാപകനും സിഇഒയുമായ വിക്കി ഡോഡാനി പറഞ്ഞു.

നിലവിലെ നിക്ഷേപം പ്രാദേശികവും ആഗോളവുമായ വിപണികളില്‍ ഈ നിര്‍ണായക സംരംഭങ്ങളെ സജീവമായി നയിക്കാന്‍ അഗ്രിസിയെ പ്രാപ്തരാക്കും.

X
Top