ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ഗ്രാഫീൻ അറോറ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: നവ മെറ്റീരിയൽ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ’ഗ്രാഫീൻ അറോറ’ പദ്ധതി നിർവഹണത്തിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

94.85 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്‍റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി മുഖേന നടപ്പാക്കുന്നത്.

സംസ്ഥാന സർക്കാർ 47.22 കോടി രൂപയും കേന്ദ്ര ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും മന്ത്രാലയം 37.63 കോടി രൂപയും മുടക്കും. വ്യവസായ പങ്കാളികൾ- 10 കോടി രൂപയാകും മുടക്കുക.

X
Top