രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ ലാഭം 11% കുറഞ്ഞു

ദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഡിസംബര്‍ പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം (Profit after tax) 11 ശതമാനം ഇടിവോടെ 166.3 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 186.2 കോടി രൂപയായിരുന്നു.

അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 353 കോടി രൂപയില്‍ നിന്ന് 363.17 കോടി രൂപയായി ഉയര്‍ന്നു.

അവലോകന പാദത്തില്‍ മൊത്തം ചെലവുകള്‍ 7 ശതമാനം വര്‍ധിച്ച് 140.5 കോടി രൂപയായി. മൂന്നാം പാദത്തില്‍ നികുതിക്ക് മുമ്പുള്ള ലാഭം 222.7 കോടി രൂപയായി. പ്രതിമാസ എസ്‌ഐപി സംഭാവന 2022 സെപ്റ്റംബറിലെ 931 കോടി രൂപയില്‍ നിന്ന് 2022 ഡിസംബറില്‍ 942 കോടി രൂപയായി. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി ഇന്നലെ 2.47 ശതമാനം ഇടിഞ്ഞ് 430.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെയും സണ്‍ ലൈഫ് (ഇന്ത്യ) എഎംസി ഇന്‍വെസ്റ്റ്മെന്റ്‌സിന്റേയും സംയുക്ത സംരംഭമാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി. ഓരോ പാദത്തിലും ശരാശരി 2.82 ലക്ഷം കോടി രൂപയുടെ കൈകാര്യ ആസ്തിയുള്ള ഈ കമ്പനി ഇന്ത്യയിലെ നാലാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്.

X
Top