ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ജിക്യുജി പാര്‍ട്‌ണേഴ്‌സ് നിക്ഷപം: അദാനി പവര്‍ ഓഹരി ഉയര്‍ന്നു

മുംബൈ: 8.1 ശതമാനം ഇക്വിറ്റി ഓഹരി ജിക്യുജി പാര്‍ട്‌ണേഴ്‌സ് വാങ്ങിയതിനെ തുടര്‍ന്ന് അദാനി പവര്‍ ഓഹരി 2 ശതമാനത്തിലധികം ഉയര്‍ന്നു. 286.55 രൂപയിലായിരുന്നു ക്ലോസിംഗ്. പ്രമോട്ടര്‍മാര്‍ ഓഹരി വിറ്റ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16 ന് ഓഹരി 4 ശതമാനത്തോളം ഇടിവ് നേരിട്ടു.

എന്നാല്‍ രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്‌ണേഴ്‌സാണ് ഓഹരി വാങ്ങിയതെന്ന് പിന്നീട് അറിയുകയായിരുന്നു. ഇതോടെ ഓഹരി തിരിച്ചു കയറി. ഏതാണ്ട് 9000 കോടി രൂപയാണ് ജിക്യുജി നിക്ഷേപിച്ചിരിക്കുന്നത്.

അദാനി എന്റര്‌പ്രൈസസ്, അദാനി പോര്ട്‌സ്, അദാനി ട്രാന്‌സ്മിഷന്, അദാനി ഗ്രീന് എനര്ജി എന്നീ അദാനി ഗ്രൂപ്പ് കമ്പനികളിലായി 1.87 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മാര്‍ച്ചില്‍ ജിക്യുജി പാര്‍ട്‌ണേഴ്‌സ് തയ്യാറായിരുന്നു. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തട്ടി കൂപ്പുകുത്തുകയായിരുന്ന ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുകയറി. ഹ്രസ്വ വില്പ്പനക്കാരനായ ഹിന്ഡന്ബര്ഗ് റിസര്ച്ച് റിപ്പോര്ട്ട് പുറത്തുവന്നതിനെത്തുടര്ന്ന് അദാനി ഗ്രൂപ്പിന് വിപണി മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടിരുന്നു.

പിന്നീട് ജൂണില്‍ ഒരു ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ ജിക്യുജി തയ്യാറായി.

X
Top