Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

ജെന്‍ റോബോട്ടിക്സ് സ്ഥാപകര്‍ക്ക് അദാനി ഗ്രൂപ്പ് ഫെല്ലോഷിപ്പ്

തിരുവനന്തപുരം: റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സംരംഭമായ ജെന്‍ റോബോട്ടിക്സ് സ്ഥാപകരെ അദാനി ഗ്രൂപ്പ് ഫെല്ലോഷിപ്പിനായി തിരഞ്ഞെടുത്തു. സൃഷ്ടിച്ച സംരംഭവും അതിന്‍റെ സാമൂഹിക  സ്വാധീനവും കണക്കിലെടുത്താണ് ഇത്തരമൊരു അംഗീകാരം അവരെ തേടിയെത്തിയത്.

ജെന്‍ റോബാട്ടിക്സിന്‍റെ സ്ഥാപകരായ വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റഷീദ് കെ, നിഖില്‍ എന്‍.പി എന്നിവര്‍ രാജ്യത്തെ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍  വികസിപ്പിച്ചെടുത്തിട്ടുണ്ട്.  മനുഷ്യര്‍ മാലിന്യം കോരുന്നത് അവസാനിപ്പിക്കുന്നതിനുള്ള ദൗത്യം ത്വരിതപ്പെടുത്തുന്നതിന് ജെന്‍ റോബോട്ടിക്സിനെ ഈ ഫെലോഷിപ്പ് സഹായിക്കുമെന്നും ഇതില്‍ അദാനി ഗ്രൂപ്പ് ഭാഗമാകുമെന്നും ഫൗണ്ടേഷന്‍റെ അധ്യക്ഷ പ്രീതി അദാനി അഭിപ്രായപ്പെട്ടു.  

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് പോലുള്ള ജെന്‍ റോബാട്ടിക്സിന്‍റെ ഉല്‍പ്പന്നങ്ങള്‍ അദാനി ഗ്രൂപ്പിന്‍റെ കീഴിലുള്ള തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മറ്റ് ടൗണ്‍ഷിപ്പുകളിലും സ്ഥാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ഫെലോഷിപ്പിലൂടെ, കൂടുതല്‍ സാമൂഹിക മേഖലകളിലേക്ക് ഈ സംരംഭം വ്യാപിപ്പിക്കാനും കൂടുതല്‍ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്തിനുള്ള ഉല്‍പ്പനങ്ങള്‍ വികസിപ്പിക്കാനും ജെന്‍ റോബാട്ടിക്സിന് സാധിക്കും.  

രാജ്യത്ത് ആയിരകണക്കിന് ശുചീകരണ തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ബാന്‍ഡിക്കൂട്ട് പോലുള്ള ഫലപ്രദമായ കണ്ടുപിടുത്തങ്ങള്‍ ജെന്‍ റോബാട്ടിക്സിന്‍റെ നൂതന സംരംഭം സൃഷ്ടിച്ചു. നിലവില്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാന്‍ഡികൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മെച്ചപ്പെടുത്തുന്നതിനൊപ്പം അവര്‍ക്ക് സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് കമ്പനി സഹസ്ഥാപകന്‍ വിമല്‍ ഗോവിന്ദ് പറഞ്ഞു. ശുചീകരണ മേഖലയില്‍ കൂടുതല്‍ നവീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് ഈ ഫെല്ലോഷിപ് സഹായിക്കമെന്നും വിമല്‍ ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ജെന്‍ റോബോട്ടിക്സ് അവരുടെ മെഡിക്കല്‍ ഉല്‍പ്പന്നമായ ജി- ഗെയ്റ്റര്‍ റോബോട്ട് പുറത്തിറക്കി. പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയെക്കാള്‍ ജി- ഗെയ്റ്റര്‍ വഴി വേഗത്തില്‍ രോഗികള്‍ക്ക് സൗഖ്യം നല്‍കാനാകുമെന്നാണ് അധികൃതര്‍  പറയുന്നത്.

ജി ഗൈറ്റര്‍ -ന്‍റെ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള നാച്ചുറല്‍ ഹ്യൂമന്‍ ഗെയ്റ്റ് പാറ്റേണ്‍ മികച്ച കാര്യഷമതയും, രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും, സ്ഥിരതയും, ഗുണ നിലവാരവും  വര്‍ധിപ്പിക്കുന്നു. ഓരോ രോഗിയുടെയും പ്രതേക ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി -ഗൈറ്റര്‍ സഹായിക്കും. മാത്രമല്ല  മെഡിക്കല്‍ പ്രൊഫഷണലുകളുടെ സമയവും ലാഭിക്കാനാകും. 

X
Top