ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ അദാനി ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസ് ഓഹരി തുടര്‍ച്ചയായ ആറാം ദിവസത്തില്‍ പുതിയ ഉയരം കുറിച്ചു. 2,524.80 എന്ന എക്കാലത്തേയും വലിയ ഉയരമാണ് ഓഹരി തിങ്കളാഴ്ച രേഖപ്പെടുത്തിയത്. 2022 ജൂലൈ 14 മുതല്‍ ആരംഭിച്ച റാലി, ഓഹരി തിങ്കളാഴ്ചയും തുടരുകയായിരുന്നു.

സ്‌റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍ വൈദ്യുതിയുടെ ഉയര്‍ന്ന ഡിമാന്റാണ് ഓഹരിയ്ക്ക് ഗുണം ചെയ്യുന്നത്. വേനല്‍ക്കാലത്ത് വൈദ്യുതിയുടെ ആവശ്യം ഉയര്‍ന്നതിന് ശേഷം അദാനി എന്റര്‍പ്രൈസ് ഓഹരികളും ഉയര്‍ന്നു. അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ഉള്‍പ്പെടുന്ന വൈദ്യുതി മേഖലയിലെ കമ്പനികളാണ് ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്.

അതിനാല്‍ സ്‌റ്റോക്ക് സ്ഥിരമായി അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തുന്നു. അതേസമയം ഓഹരി ഇനിയും ഉയരുമെന്ന കാര്യത്തില്‍ അനലിസ്റ്റുകള്‍ക്ക് ഉറപ്പില്ല. സ്‌റ്റോക്ക് വളരെ ഉയര്‍ന്ന മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നതെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ച്ച സംഭവിക്കാമെന്നും പ്രോഫിറ്റ് മാര്‍ട്ട് സെക്യൂരിറ്റീസിലെ അവിനാശ് ഗോരക്ഷ്‌കര്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് ലാഭമെടുപ്പ് നടത്താനാണ് ഓഹരിയുടമകളോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. കഴിഞ്ഞ 20 വര്‍ഷത്തില്‍ 22,000 ശതമാനം ആദായം നല്‍കിയ മള്‍ട്ടി ബാഗര്‍ ഓഹരിയാണ് അദാനി എന്റര്‍്രൈപസിന്റേത്. 10 വര്‍ഷത്തില്‍ 221 മടങ്ങ് ഉയരാനും ഓഹരിയ്ക്കായി. ഈ കാലയളവില്‍ 9.41 രൂപയില്‍ നിന്നും 2,082 രുപയിലേയ്ക്കാണ് ഓഹരി കുതിച്ചത്.

1993ല്‍ രൂപീകൃതമായ അദാനി എന്റര്‍െ്രെപസ് ഒരു ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിപണി മൂല്യം 236453.33 കോടി രൂപയാണ്.

X
Top