ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.

നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മെന്‍റര്‍ഷിപ്, നെറ്റ്വര്‍ക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നല്‍കുന്ന അക്സല്‍ ആഗോള തലത്തില്‍ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2024ലെ 2,700 ഡോളറില്‍ നിന്ന് 60 ശതമാനം വര്‍ധിച്ച് 2029-ഓടെ 4,300 ഡോളറാകുമെന്ന കണക്കു കൂട്ടലില്‍ ഉപഭോക്തൃ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വന്‍ സാധ്യതകളാണുള്ളത്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപങ്ങളും വന്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഐടി മേഖലയിലെ ഇന്ത്യയുടെ വിപുലമായ ശേഷി, ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങളില്‍ സേവനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക് വെല്‍ത്ത് മാനേജുമെന്‍റ്, ആഗോള തലത്തിലും ആഭ്യന്തരവുമായുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്ന നിര്‍മാണ രംഗം എന്നിവ അടക്കമുള്ള മേഖലകളിലും വന്‍ സാധ്യതകളുണ്ട് എന്നാണ് കണക്കു കൂട്ടുന്നത്.

X
Top