Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ലോകത്തെ ആദ്യ എ.ഐ. അധിഷ്ഠിത ഭരണകൂടമാകാൻ അബുദാബി

അബുദാബി: ലോകത്തെ ആദ്യ സമ്പൂർണ നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിത ഭരണകൂടമാകാൻ ഡിജിറ്റല്‍ നയം 2025-27 പ്രഖ്യാപിച്ച്‌ അബുദാബി.

രണ്ടുവർഷത്തിനകം അബുദാബിയിലെ സർക്കാർ പ്രവർത്തനങ്ങള്‍ മുഴുവനായും നിർമിതബുദ്ധിയിലാക്കും. പുതിയ ഡിജിറ്റല്‍ നയത്തിലൂടെ ലോകത്തെ ആദ്യ എ.ഐ. അധിഷ്ഠിത സർക്കാർ ആകുന്നതിന് 1300 കോടി ദിർഹം (ഏകദേശം 30,649 കോടി രൂപ) നീക്കിവെച്ചു.

മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ അബുദാബി ഗവണ്‍മെന്റ് എനേബിള്‍മെന്റ് വകുപ്പായിരിക്കും നയം നടപ്പാക്കുക. ഇതുവഴി 5000-ത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും.

സർക്കാരിന്റെ പ്രക്രിയകളെല്ലാം ക്ലൗഡ് കംപ്യൂട്ടിങ് വഴി ഓട്ടോമേറ്റഡാക്കും. ഇത് അബുദാബി സമ്ബദ്വ്യവസ്ഥയിലേക്ക് 2400 കോടി ദിർഹം (ഏകദേശം 56,579 കോടി രൂപ) വരുമാനമുണ്ടാക്കുകയും സ്വദേശിവത്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് സർക്കാർ മീഡിയാ ഓഫീസ് അറിയിച്ചു.

ശക്തമായ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുകയും എ.ഐ., ക്ലൗഡ് സാങ്കേതികവിദ്യകള്‍ സർക്കാർ സംവിധാനത്തിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ പൊതുസേവനം സുതാര്യമാകും.

കൂടുതല്‍ സാമ്പത്തിക വളർച്ചയുണ്ടാകും. ഏകീകൃത ഡിജിറ്റല്‍ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് പ്ലാറ്റ്ഫോം (ഇ.ആർ.പി.) വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുകയും ഉത്പാദനക്ഷമത വർധിക്കുകയും ചെയ്യുമെന്ന് അബുദാബി ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഹമ്മദ് ഹിഷാം അല്‍ കുതാബ് പറഞ്ഞു.

‘എ.ഐ. ഫോർ ഓള്‍ പ്രോഗ്രാം’ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പൗരൻമാർക്ക് എ.ഐ. ആപ്ലിക്കേഷനുകളില്‍ പരിശീലനം നല്‍കും. സർക്കാർ സേവനങ്ങളിലുടനീളം 200-ലേറെ നൂതന എ.എ. സംവിധാനങ്ങള്‍ നടപ്പാക്കും.

സൈബർ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മാർഗനിർദേശങ്ങള്‍ പുറത്തിറക്കുമെന്നും അഹമ്മദ് ഹിഷാം വിശദീകരിച്ചു.

X
Top