പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

രാജ്യത്ത് ആദായനികുതി ഭാരം കുറഞ്ഞതായി കേന്ദ്രം

മുംബൈ: 10 വര്‍ഷത്തിനിടെ ആദായനികുതി ഭാരം കുറഞ്ഞതായി കേന്ദ്രം. നികുതി പരിധി ഉയര്‍ത്തിയതാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായത്.

2.57 ലക്ഷം നികുതി ബ്രാക്കറ്റിലെ നികുതിദായകര്‍ 2014 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 25,000 രൂപയാണ് അടച്ചിരുന്നത്. എന്നാല്‍ പരിധി ഉയര്‍ത്തിയതിനാല്‍ ഇപ്പോള്‍ നികുതി അടക്കേണ്ടതില്ല.
7-10 ലക്ഷം രൂപ വരുമാന വിഭാഗത്തിലുള്ളവര്‍ പോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അടച്ച ശരാശരി നികുതി 43,000 രൂപ മാത്രമായിരുന്നു.

ശമ്പളമുള്ള ജീവനക്കാര്‍ക്ക്, ആദായ നികുതി പരിധി 7,50,000 രൂപയായി ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പ വര്‍ധന കണക്കിലെടുത്താണ് ഈ നീക്കം നടത്തിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പണപ്പെരുപ്പത്തിന്റെ പ്രഭാവം ക്രമീകരിച്ചതിന് ശേഷം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാര്യമായ നികുതി ലാഭം സാധാരണക്കാര്‍ക്ക് ലഭ്യമായിട്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഉയര്‍ന്ന വരുമാനമുള്ളവര്‍ രാജ്യം വിടാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും വിലയിരുത്തലുണ്ട്. ഇത് രാജ്യത്തിന് നികുതി ഇനത്തില്‍ കാര്യമായ വിള്ളലുണ്ടാക്കും.

X
Top