ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

നാവികസേനയ്ക്കായി 70,000 കോടി ചെലവിൽ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തർവാഹിനികള്‍ നിർമിക്കാനുള്ള കരാർ ഇന്ത്യ- ജർമൻ സംയുക്ത കമ്പനിക്ക്.

പൊതുമേഖലാ കപ്പല്‍നിർമാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്യാർഡ്, ജർമ്മൻ കമ്പനിയായ തൈസ്സെൻക്രുപ്പ് മറൈൻ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തർവാഹിനി നിർമിക്കാനുള്ള കരാർ ലഭിക്കുക.

ഏറെനേരം സമുദ്രാന്തർഭാഗത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ സംവിധാനമുള്ള അന്തർവാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരുന്നത്.

ഇതിലേക്കായി സ്പെയിൻ ആസ്ഥാനമായ നവന്തിയ എന്ന പ്രതിരോധ കമ്പനിയും ഇന്ത്യൻ കമ്പനിയായ എല്‍.ആൻഡ്.ടിയും ചേർന്നുള്ള സംരംഭം കരാർ ലഭിക്കാൻ ടെൻഡറില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ നവന്തിയ മുന്നോട്ടുവെച്ച എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ സാങ്കേതിക വിദ്യയേക്കാള്‍ നാവികസേനയ്ക്ക് ബോധിച്ചത് ജർമ്മൻ കമ്ബനിയുടെ സാങ്കേതിക വിദ്യയാണ്.

പ്രോജക്‌ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തർവാഹിനികള്‍ നിർമിക്കുക. പ്രതിരോധമന്ത്രാലയം അന്തർവാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത് 43,000 കോടിരൂപ ആയിരുന്നു.

എന്നാല്‍ ജർമ്മൻകമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം അന്തർവാഹിനികള്‍ നിർമ്മിക്കണമെങ്കില്‍ ഏതാണ്ട് 70,000 കോടിരൂപയാകുമെന്നാണ് വിലയിരുത്തല്‍.

കരയാക്രമണത്തിനുള്ള ശേഷി, കപ്പലുകളെ ആക്രമിക്കല്‍, അന്തർവാഹിനികളെ ആക്രമിക്കല്‍, രഹസ്യവിവര ശേഖരണം എന്നിവ നടപ്പിലാക്കല്‍ തുടങ്ങിയവയാണ് നാവികസേന അന്തർവാഹിനിയുടെ സവിശേഷതകളായി ആവശ്യപ്പെട്ടിരുന്നത്.

ഇതിനൊപ്പം അന്തർവാഹിനികള്‍ ആധുനിക എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ സാങ്കേതിക വിദ്യയില്‍ പ്രവർത്തിക്കുന്നതാകണമെന്നും നാവികസേന നിഷ്കർഷിച്ചിരുന്നു.

നിലവില്‍ ജർമ്മൻ നാവികസേനയ്ക്കായി നിർമിച്ചിട്ടുള്ള ടൈപ്പ് 214 ക്ലാസില്‍ പെടുന്ന അന്തർവാഹിനിയായിരിക്കും ഇന്ത്യയ്ക്കായി നിർമിക്കുക. ഇവ ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ കസ്റ്റമൈസ് ചെയ്യും.

കടലില്‍ പരമാവധി ശത്രുക്കളുടെ കണ്ണില്‍പെടാതെ സഞ്ചരിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ.

പരമ്ബരാഗത ഡീസല്‍ എൻജിൻ അന്തർവാഹിനികള്‍ക്ക് ഓക്ജിൻ ശേഖരിക്കാനും ബാറ്ററികള്‍ ചാർജ് ചെയ്യാനും ഇടയ്ക്കിടെ ജലോപരിതലത്തിലേക്ക് ഉയർന്നു വരേണ്ടിവരും. ഇത് അന്തർവാഹിനികളെ കണ്ടെത്തുന്നത് എളുപ്പമാക്കും.

എന്നാല്‍ ജലോപരിതലത്തിലേക്ക് ഉയർന്നുവരുന്നത് കുറയ്ക്കാൻ എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ സംവിധാനം സഹായിക്കും.

നവന്തിയയും ഈ സാങ്കേതികവിദ്യയില്‍ പ്രവർത്തിക്കുന്ന അന്തർവാഹിനികള്‍ നിർമ്മിക്കുന്നുണ്ട്. എന്നാല്‍ ഇവരുടേതായി പ്രവർത്തനത്തിലുള്ള ഇതേ സാങ്കേതികവിദ്യയുപയോഗിക്കുന്ന അന്തർവാഹിനി നിലവിലില്ല.

അതേസമയം ജർമ്മൻ കമ്പനിയുടേത് അവരുടെ നാവികസേനയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇതാണ് ജർമ്മൻ കമ്ബനിയുടെ സാങ്കേതികവിദ്യയാണ് അനുയോജ്യമായതെന്ന് വിലയിരുത്താൻ കാരണം.

ദക്ഷിണ കൊറിയ, ഗ്രീസ്, പോർച്ചുഗല്‍, തുർക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇതേ മോഡല്‍ അന്തർവാഹിനികള്‍ ഉപയോഗിക്കുന്നുണ്ട്.

X
Top