കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

5ജി സ്‌പെക്ട്രം ലേലത്തിൽ കൂടുതല്‍ ചെലവഴിച്ചത് റിലയന്‍സ് ജിയോ

ന്യൂഡല്ഹി: ഏഴ് ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തില് ഏറ്റവും കൂടുതല് തുക സ്പെക്ട്രത്തിനായി ചെലവഴിച്ചത് റിലയന്സ് ജിയോ. ആകെ 1.5 ലക്ഷം കോടിയോളം രൂപ സമാഹരിച്ച ലേലത്തില് 87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്.

4ജിയേക്കാള് പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള് ആരംഭിക്കാനൊരുങ്ങുന്നത്. സെപ്റ്റംബര്, ഒക്ടോബര് മാസങ്ങളില് സേവനം ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില് നിന്നുള്ള വിവരം.

ലേലത്തിന് വെച്ച ആകെ 72 ഗിഗാ ഹെര്ട്സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികള് വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തിങ്കളാഴ്ചയാണ് ലേലം അവസാനിച്ചത്. ഭാരതി എയര്ടെലും വോഡഫോണ് ഐഡിയയും അദാനി എന്റര്പ്രൈസസും ലേലത്തില് പങ്കെടുത്തിരുന്നു.

എയര്ടെല് 43,000 കോടി രൂപയാണ് ചെലവാക്കിയത്. വോഡഫോണ് ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റര്പ്രൈസസ് ചിലവഴിച്ചത്.
രാജ്യത്തെ എല്ലാ സര്ക്കിളുകളിലും സേവനം എത്തിക്കുന്നതിന് ആവശ്യമായ സ്പെക്ട്രം വാങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് ടെലികോം മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്ഷത്തിനുള്ളില് 5ജി കവറേജ് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കുറച്ച് തുക ചെലവഴിച്ച അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങള്ക്ക് വേണ്ടിയാണ് 5ജി സ്പെക്ട്രം വാങ്ങിയത് എന്നാണ് വിവരം. പൊതുജനങ്ങള്ക്കുള്ള ടെലികോം സേവനങ്ങള് കമ്പനി നല്കില്ല.

കമ്പനികള് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമായതിനാല് ലേലത്തുക 20 തുല്യ ഗഡുക്കളായി നല്കാന് അനുവാദം നല്കിയിട്ടുണ്ട്.

X
Top