പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

വിപണി മൂലധനം മൂന്ന് ട്രില്യണ്‍ കടന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്

ഹരി വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ വിപണി മൂലധനം മൂന്ന് ട്രില്യണ്‍ കടന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നതോടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലയായ 2694 രൂപ തൊട്ടു. ഇന്ന് ഉച്ചയ്ക്ക് 2.15ന് 2,673 രൂപ എന്ന നിലയിലാണ് കമ്പനിയുടെ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. 3.05 ട്രില്യണ്‍ ആണ് ഈ കമ്പനിയുടെ ഇപ്പോഴത്തെ മൂലധനം.

ഗൗതം അദാനിയുടെ ഗ്രൂപ്പിന് കീഴില്‍ വിപണി മൂലധനം മൂന്ന് ട്രില്യണ്‍ കടക്കുന്ന നാലാമത്തെ കമ്പനിയാണിത്. നിലവില്‍, 3.77 ട്രില്യണ്‍ രൂപ വിപണി മൂലധനവുമായി അദാനി ട്രാന്‍സ്മിഷന്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാമതാണ്. അദാനി ഗ്രീന്‍ എനര്‍ജി (3.62 ട്രില്യണ്‍ രൂപ), അദാനി ടോട്ടല്‍ ഗ്യാസ് (3.54 ട്രില്യണ്‍ രൂപ) എന്നിവയാണ് വിപണി മൂലധനം മൂന്ന് ട്രില്യണ്‍ കടന്ന് അദാനി കമ്പനികള്‍.

കഴിഞ്ഞ ഒരുമാസത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനവാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലുണ്ടായത്. ആറ് മാസത്തിനിടെ 50 ശതമാനത്തിന്റെയും ഒരുവര്‍ഷത്തിനിടെ 85 ശതമാനത്തിന്റെയും നേട്ടം ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന അതിവേഗം വളരുന്ന കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, ഊര്‍ജം & യൂട്ടിലിറ്റി മേഖലകളിലും പുതിയ ബിസിനസുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ അദാനി എന്റര്‍പ്രൈസസ് 304 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.

X
Top