ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

വിവാഹ സീസൺ വരുന്നു; 4.25 ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷ

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന വിവാഹ സീസണിൽ 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) പ്രതീക്ഷിക്കുന്നു.

വിവാഹ സീസണിന്റെ ആദ്യഘട്ടമായ നവംബർ 23 മുതൽ ഡിസംബർ 15 വരെയുള്ള 23 ദിവസങ്ങളിൽ രാജ്യത്ത് ഏകദേശം 35 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് സി.എ.ഐ.ടി കണക്കുകൂട്ടുന്നത്. ഇത്രയും വിവാഹങ്ങൾ നടക്കുമ്പോൾ പർച്ചേയ്സിംഗും സേവനങ്ങളുമായി ഏകദേശം നാലേകാൽ ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 35 ലക്ഷം വിവാഹങ്ങൾ നടന്നു, 3.75 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ആസമയത്ത് ഉണ്ടായത്. ഈ വിവാഹ സീസണിൽ ഒരാളുടെ ശരാശരി ചെലവ് അഞ്ചുലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഡൽഹി മേഖലയിൽ മാത്രം 3.5 ലക്ഷം വിവാഹങ്ങൾ നടന്നേക്കാം, ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടായേക്കാം.

ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങൾ. ഇപ്പോൾ മാറിയ ട്രെൻഡ് അനുസരിച്ച്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങൾ എന്നിവയ്‌ക്കാണ് ആളുകൾക്ക് പ്രിയം. ഇതിനായി പണം ചെലവഴിക്കാൻ മടി കാണിക്കാറില്ല.

വരുന്ന വിവാഹ സീസണിൽ സ്വർണാഭരണങ്ങൾ, സാരികൾ, ഫർണീച്ചറുകൾ അടക്കമുള്ളവയുടെ ആവശ്യകത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. സ്വർണവിലയിലും വൻ വർദ്ധനവ് ഉണ്ടായതോടെ വിവാഹ ചെലവുകൾ കുത്തനെ കൂടും.

വിവാഹങ്ങളെ ചെലവിന്റെ അടിസ്ഥാനത്തിൽ പലതായി തരംതിരിച്ചുള്ള കണക്കുകൾ സി.എ.ഐ.ടി വിശദീകരിക്കുന്നത് ഇങ്ങനെ. ഒരു വിവാഹത്തിന് 3 ലക്ഷം രൂപ ചെലവ് വരുന്ന ഏകദേശം 6 ലക്ഷം വിവാഹങ്ങളും, 6ലക്ഷം രൂപ ചെലവ് വരുന്ന ഏകദേശം 10 ലക്ഷം വിവാഹങ്ങളും നടക്കുമെന്നാണ് പ്രതീക്ഷ.

10 ലക്ഷം രൂപ ചെലവിടുന്ന 12 ലക്ഷം വിവാഹങ്ങളും, 25 ലക്ഷം രൂപ ചെലവിട്ട് നടക്കുന്ന 6 ലക്ഷം വിവാഹങ്ങളുമാകും നടക്കുക. ഒരു വിവാഹത്തിന് 50 ലക്ഷം രൂപ ചെലവിടുന്ന 50,000 വിവാഹങ്ങളും, ഒരു കോടിയോ അതിൽ കൂടുതലോ ചെലവുവരുന്ന 50,000 വിവാഹങ്ങളും നടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സി.എ.ഐ.ടി ഭാരവാഹികൾ പറഞ്ഞു.

വിവാഹ സീസണിന്റെ അടുത്ത ഘട്ടം ജനുവരി പകുതി മുതൽ ജൂലായ് വരെ ആയിരിക്കും.
ആഭരണങ്ങൾ, സാരികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാദരക്ഷകൾ, വംശീയ വസ്ത്രങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, അലങ്കാര വസ്തുക്കൾ, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിരുന്നുകൾ/ഹോട്ടലുകൾ എന്നിവയാണ് വിവാഹങ്ങളുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായി നടക്കുന്ന പ്രധാന ബിസിനസുകൾ.

പരോക്ഷമായി, വീടുകൾക്കുള്ള പെയിന്റിംഗ്, റിപ്പയർ മെറ്റീരിയലുകൾ ബിസിനസും ഇതിന്റെ ഭാഗമായി നടക്കും.

ഇതുകൂടാതെ, ടെന്റ് ഡെക്കറേഷൻസ്, ക്രോക്കറി, കാറ്ററിംഗ് സർവീസ്, ട്രാവൽ സർവീസ്, ക്യാബ് സർവീസ്, വെജിറ്റബിൾ വെണ്ടർമാർ, വീഡിയോഗ്രാഫി, ഡി.ജെ, തുടങ്ങിയ സേവന വ്യവസായങ്ങൾക്കും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും സി.എ.ഐ.ടി പ്രതീക്ഷിക്കുന്നു.

X
Top