ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

ദില്ലി: ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 28 ശതമാനം ജിഎസ്ടി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് തയ്യാറാണെന്ന് സിബിഐസി ചെയർമാൻ സഞ്ജയ് അഗർവാൾ.

എല്ലാ സംസ്ഥാനങ്ങളുടെയും സമവായത്തോടെയാണ് ഈ നീക്കം, ലോക്‌സഭയിൽ അടുത്തിടെ ജിഎസ്ടി നിയമ ഭേദഗതികൾ പാസാക്കിയതിനെ തുടർന്നാണ് നടപടി.

ഒക്‌ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിംഗിൽ 28 ശതമാനം ജിഎസ്‌ടി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബർ 30-നകം ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും അഗർവാൾ പറഞ്ഞു.

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ മുൻ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു.

തുടർന്ന്, വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികളും അവരുടെ സിഇഒമാരും പുതിയ കാലത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ ഈ തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

നിലവിൽ ഈടാക്കുന്ന 18 ശതമാനത്തിന് പകരം 28 ശതമാനം ജിഎസ്ടി അടയ്ക്കാൻ പല ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്.

X
Top