ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ഇലക്ട്രോണിക്സ് മേഖലയിൽ 25,000 കോടി രൂപയുടെ PLI സ്കീമിന് അംഗീകാരം

ന്യൂഡൽഹി: ഇലക്ട്രോണിക് ഘടകങ്ങൾക്കായി 25,000 കോടി രൂപയുടെ പിഎൽ‌ഐ സ്കീമിന് ധനമന്ത്രാലയം അംഗീകാരം നൽകിയതായി റിപ്പോർട്ട്. അന്തിമ അനുമതിക്കായി ഇലക്ട്രോണിക്സ് മന്ത്രാലയം കേന്ദ്രമന്ത്രിസഭയെ സമീപിച്ചേക്കും.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ബജറ്റിൽ പിഎൽഐ സ്കീമുമായി ബന്ധപ്പെട്ട് ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

പ്രിൻ്റഡ് സർക്യൂട്ട് ബോർഡുകളുടെ (പിസിബി) സബ് അസംബ്ലികൾ, ബാറ്ററികൾ, ഡിസ്പ്ലേകൾ, കാമറ മൊഡ്യൂളുകൾ തുടങ്ങിയ പ്രധാന ഇലക്ട്രോണിക്സ് ഘടകങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 40,000 മുതൽ 45,000 കോടി രൂപയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെറ്റീവ് സ്കീം അഥവാ PLI പദ്ധതി. 2020 ഏപ്രിലിലാണ് സ്കീം അവതരിപ്പിക്കുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്‌ക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വൻ വിജയമായി കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതി; ജൂൺ വരെ സൃഷ്ടിച്ചത് 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ.

വിശാലമായ തൊഴിലവസരങ്ങളാണ് പദ്ധതി നൽകുന്നത്. ഈ വർഷം ജൂൺ വരെ ആകെ 5.84 ലക്ഷം നേരിട്ടുള്ള തൊഴിലുകളാണ് നൽകിയത്. അഞ്ച് വർഷത്തിനുള്ളിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന 16.2 ലക്ഷം നേരിട്ടുള്ള തൊഴിലുകളുടെ 36 ശതമാനം വരുമിത്.

മൊബൈൽ ഫോണുകൾ, ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലാണ് പിഎൽഐ സ്കീം കുതിപ്പ് സൃഷ്ടിക്കുന്നത്.

X
Top