കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

മസ്റ്ററിങ് നടത്താൻ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാൻ അന്വേഷണം നടത്തും

ആലപ്പുഴ: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് കാർഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാൻ ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തും.

വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവർക്കായി മൊബൈല്‍ ആപ്പ് കൊണ്ടുവന്നിട്ടും മസ്റ്ററിങ് നടത്താൻ 21 ലക്ഷം പേർ ബാക്കിയായതോടെയാണിത്.

മസ്റ്ററിങ് നടത്താത്തവരില്‍ മരിച്ചവർ എത്രയുണ്ടെന്നു ഭക്ഷ്യവകുപ്പിന് വ്യക്തമായ വിവരമില്ല. മസ്റ്ററിങ് നടത്താത്തവരുടെ പേര് റേഷൻകാർഡില്‍നിന്ന് നീക്കം ചെയ്യണമെങ്കില്‍ വ്യക്തമായ കണക്കു വേണം.

നടത്താത്തവരെയെല്ലാം നീക്കിയാല്‍ ജീവിച്ചിരിക്കുന്ന ഒട്ടേറെപ്പേർക്ക് ഭക്ഷ്യധാന്യം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. അതൊഴിവാക്കാനാണ് അന്വേഷണം.

മൊബൈല്‍ ആപ്പുവന്നിട്ടും മസ്റ്ററിങ് നടത്താൻ കഴിയാത്തവരുടെ പേര്, ആധാർ, റേഷൻ കാർഡ് നമ്ബർ എന്നിവയാണ് ഓരോ റേഷൻ കടയുടെയും പരിധിയില്‍നിന്നു ശേഖരിക്കുന്നത്. റേഷൻ കടക്കാരുടെ സഹായത്തോടെ റേഷനിങ് ഇൻസ്പെക്ടർമാരാണ് അന്വേഷണം നടത്തുക.

വിദേശത്തുള്ളവർ, കുട്ടികള്‍, ഇതരസംസ്ഥാനത്തു കഴിയുന്നവർ തുടങ്ങിയവരുടെയെല്ലാം വിവരം പ്രത്യേകം ശേഖരിക്കും. മസ്റ്ററിങ് തീരുന്ന 30-നകം ഇതുസംബന്ധിച്ച ഓരോ താലൂക്കിലെയും അന്തിമ കണക്ക് ലഭ്യമാക്കാനാണു നിർദേശം.

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡുകളിലായി 1.53 കോടിയാളുകളുണ്ട്. അതില്‍, 1.31 കോടിപ്പേർ മസ്റ്ററിങ് പൂർത്തിയാക്കി. ആകെ ഗുണഭോക്താക്കളുടെ 85 ശതമാനമാണിത്. ഇപ്പോഴും ദിവസം ശരാശരി പതിനായിരത്തിലേറെപ്പേർ മസ്റ്ററിങ് നടത്തുന്നുണ്ട്.

മരിച്ചവരെ ഒഴിവാക്കി പകരം പുതിയ അർഹരായവർക്ക് മഞ്ഞ, പിങ്ക് കാർഡ് നല്‍കും. അതിനു മുന്നോടിയായി പൊതുവിഭാഗം വെള്ള, നീല കാർഡുള്ളവരില്‍നിന്ന് പിങ്ക് കാർഡിലേക്കു മാറാനുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ ആപ്പില്‍ മസ്റ്ററിങ് അരലക്ഷം കടന്നു
വിരടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ റേഷൻ മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് മേരാ കെ-വൈ.സി. മൊബൈല്‍ ആപ്പ് ഒരുപരിധിവരെ ഗുണം ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 56,000-ലേറെപ്പേർ ആപ്പ് ഉപയോഗിച്ച്‌ മസ്റ്ററിങ് പൂർത്തിയാക്കി. എന്നാല്‍, ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ് നടത്താൻ കഴിയുന്നില്ലെന്ന് ചിലയിടങ്ങളില്‍നിന്നു പരാതി ഉയർന്നിരുന്നു.

X
Top