ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ വരുമാനം കുറഞ്ഞത് 17%

രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം ഫെബ്രുവരിയില്‍ വളരെ മോശം. വാര്‍ഷിക അടിസ്ഥാനത്തിലും അല്ലാതെയും പരിഗണിക്കുമ്പോള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി.
ആകെ 17 ശതമാനമാണ് ഈ രംഗത്ത് വരുമാനമിടിഞ്ഞത്.

ഇക്കുറിയും എല്‍ ഐസി വരുമാനത്തിന്റെ കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പിന്നിലാണ്. സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന വരുമാനം റിപ്പോര്‍ട്ട് ചെയ്തത് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് ആണ്.

ഫെബ്രുവരിയിലെ ആകെ പ്രീമിയം 22,848 കോടി രൂപയാണ്. 17 ശതമാനമാണ് ഇക്കുറി കുറവ്. എന്നാല്‍ 2020 ഫെബ്രുവരിയെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.

പുതിയ പോളിസികളുടെ വില്‍പന 15 ശതമാനം കുറഞ്ഞിട്ടുണ്ട്.

X
Top