ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

സെക്കൻഡിൽ ആപ്പിളുണ്ടാക്കുന്നത് 1.5 ലക്ഷം രൂപ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും പ്രമുഖമായ ടെക് കമ്പനിയാണ് ആപ്പിൾ. ഒരു സെക്കൻഡിൽ 1.5 ലക്ഷം രൂപയാണ് ആപ്പിൾ ഉണ്ടാക്കുന്നത്. ഒരു ദിവസത്തെ ആപ്പിളിന്റെ വരുമാനം 1,282 കോടിയാണ്.

ആപ്പിളിന് പിന്നിൽ വരുമാന കണക്കിൽ മൈക്രോസോഫ്റ്റും ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റുമാണ്. വാരൻ ബഫറ്റിന്റെ ഉടമസ്ഥതയിലുളള ബെർക്കിഷെയർ ഹാത്ത്വേയാണ് നാലാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സെക്കൻഡിൽ 1.14 ലക്ഷം രൂപയും വരുമാനമുണ്ടാക്കുന്നു. അക്കൗണ്ടിങ് സോഫ്റ്റ്വെയർ കമ്പനിയായ തിപാൽറ്റിയാണ് കമ്പനികളുടെ വരുമാനം സംബന്ധിച്ച പഠനം നടത്തിയത്.

ഒരു യുഎസ് പൗരൻ ഒരു വർഷത്തിൽ ശരാശരിയുണ്ടാക്കുന്നതിലും കൂടുതലാണ് ആപ്പിളിന്റേയും മൈക്രോസോഫ്റ്റിന്റേയുമെല്ലാം ഒരു മണിക്കൂറിലെ വരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top