ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

കാർഷിക മേഖലയ്ക്ക് 14,235 കോടിയുടെ ഏഴു പദ്ധതികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കൃഷി വിദ്യാഭ്യാസം നവീകരിക്കുന്നതിനുമടക്കം 14,235.30 കോടിയുടെ ഏഴ്‌ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

മുംബൈയിലെയും ഇന്ദോറിലെയും വാണിജ്യ കേന്ദ്രങ്ങൾക്കിടയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ 309 കിലോമീറ്റർ റെയിൽപ്പാതയ്ക്ക് കേന്ദ്രസാമ്പത്തികകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

18,036 കോടി ചെലവിൽ 2028-29 കാലത്ത് പൂർത്തിയാവുന്ന പദ്ധതിയാണിത്.

കാർഷിക പദ്ധതികൾ

  • ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷൻ-2,817 കോടി
  • ഭക്ഷ്യ-പോഷണ സംരക്ഷണത്തിനുള്ള വിള ശാസ്ത്ര വികസനം- 3979 കോടി
  • കാർഷിക വിദ്യാഭ്യാസം ശക്തിപ്പെടുത്തൽ- 2,291 കോടി
  • സുസ്ഥിര കന്നുകാലികളുടെ ആരോഗ്യവും ഉത്പാദനവും- 1,702 കോടി
  • ഹോർട്ടികൾച്ചർ സുസ്ഥിര വികസനം- 1129.30 കോടി
  • കൃഷി വിജ്ഞാൻ കേന്ദ്ര വികസനം- 1202 കോടി
  • പ്രകൃതിവിഭവ സംരക്ഷണം- 1,115 കോടി

X
Top