
കൊച്ചി: ഇറാൻ യുദ്ധം സൃഷ്‌ടിച്ച അനിശ്ചിതത്വം ഇന്ത്യയുടെ രാസവളം സബ്സിഡി ബാദ്ധ്യത 70,000 കോടി രൂപ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ യാത്രാ തടസങ്ങളും ക്രൂഡോയില്‍ വിലയിലെ വർദ്ധനയും നടപ്പു സാമ്പത്തിക വർഷത്തിലെ മൊത്തം രാസവള സബ്‌സിഡി ബില്‍ 2.41 ലക്ഷം കോടി രൂപയായി ഉയർത്തും. ഇത്തവണത്തെ ബഡ്‌ജറ്റില്‍ വളം സബ്സിഡി ഇനത്തില്‍ 1.71 ലക്ഷം കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത്.
അതേസമയം രാജ്യത്തെ വളം ലഭ്യതയില്‍ ആശങ്ക വേണ്ടെന്ന് രാസവളം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അപർണ എസ്. ശർമ്മ പറഞ്ഞു. ഇന്ത്യയുടെ ഖാരിഫ് സീസണില്‍ ആവശ്യമായ രാസവളം ശേഖരമായ 390 ലക്ഷം ടണ്ണാണ്. ഇതില്‍ 51 ശതമാനം നിലവില്‍ സർക്കാരിന്റെ ശേഖരത്തിലുണ്ട്. 200.9 ലക്ഷം ടണ്‍ രാസവളമാണ് ഇന്ത്യയുടെ രാസവള ശേഖരം.
നടപ്പുവർഷം പ്രതിദിനം 80,000 ടണ്‍ രാസവള ഉത്പാദനമാണ് ആഭ്യന്തര കമ്പനികള്‍ നിർവഹിക്കുന്നത്. രാജ്യത്തെ മൊത്തം രാസവളം ഇറക്കുമതിയില്‍ 20 ശതമാനം ഹോർമുസ് ഇടനാഴിയിലൂടെയാണ് എത്തുന്നത്. ഹോർമുസ് അടച്ചതോടെ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു.
പുതിയ വിപണികളില്‍ നിന്ന് രാസവളം വാങ്ങാൻ തുടങ്ങിയതോടെ 22 ലക്ഷം ടണ്‍ ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തി.
നിലവിലെ ശേഖരം
ഡൈ അമോണിയം ഫോസ്‌ഫേറ്റ് : 13.5 ലക്ഷം ടണ്‍
എൻ.പി.കെ കോപ്ളക്‌സ് : 7 ലക്ഷം ടണ്‍





