ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയിൽ 1.2 ശതമാനം ഇടിവ്; ഇറക്കുമതി 7.45 ശതമാനം ഉയർന്നു

കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിൽ 3,439 കോടി ഡോളറായിരുന്നു.

അതേസമയം ഇറക്കുമതി കഴിഞ്ഞ വർഷം ജൂലായിലെ 5349 കോടി ഡോളറിൽ നിന്ന് 7.45 ശതമാനം ഉയർന്ന് 5,748 കോടി ഡോളറിലെത്തി.

കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി 2,350 കോടി ഡോളറായി ഉയർന്നു. ഇപ്പോഴത്തെ സൂചനകളനുസരിച്ച് നടപ്പുവർഷം ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം എളുപ്പത്തിൽ നേടാനാകുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാത്രവാൾ പറഞ്ഞു.

ജൂണിൽ കയറ്റുമതി 2.56 ശതമാനം വർദ്ധനയോടെ 3,520 കോടി ഡോളറിലെത്തിയിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തിൽ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 4.15 ശതമാനം വർദ്ധനയോടെ 14,412 കോടി ഡോളറിലെത്തി.

ഇക്കാലയളവിൽ ഇറക്കുമതി 7.57 ശതമാനം ഉയർന്ന് 22,970 കോടി ഡോളറായി.

X
Top