100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സ്റ്റാര്‍ ഇമേജിംഗ് ആന്റ് പാത്ത് ലാബ് ഐപിഒ ഓഗസ്റ്റ് 8 ന് തുടങ്ങും

മുംബൈ:ഡയഗ്‌നോസ്റ്റിക് ശൃംഖല സ്റ്റാര്‍ ഇമേജിംഗ് ആന്‍ഡ് പാത്ത് ലാബ് ഓഗസ്റ്റ് 8 ന് തങ്ങളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സബ്സ്‌ക്രിപ്ഷനായി  തുറക്കും. ഓഹരിയൊന്നിന് 135-142 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 വരെയാണ് ഓഫര്‍.

ആങ്കര്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങുന്നത് ഓഗസ്റ്റ് 7 നാണ്. ഓഹരി അലോട്ട്‌മെന്റ് ഓഗസ്റ്റ് 13  ന് നിശ്ചയിക്കുമ്പോള്‍ ലിസ്റ്റിംഗ് ഓഗസ്റ്റ് 18 ന്. ബിഎസ്ഇ എസ്എംഇയിലായിരിക്കും ഓഹരികളെത്തുക.

39.2 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 9.72 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും വഴി 69.5 കോടി രൂപയാണ് കമ്പനി സമാഹരിക്കുക. പ്രമോട്ടറായ പവന്‍ ഗുപ്തയാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ 4 ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളും പൊതു സ്വകാര്യ പങ്കാളിത്തം വഴി 19 കേന്ദ്രങ്ങളും കമ്പനി നടത്തുന്നു.

X
Top