രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ആഗോളതലത്തില്‍ പോസിറ്റീവ് സൂചനകള്‍ ഉണ്ടായിരുന്നിട്ടും, ജൂലൈ 11 ന് ഇന്ത്യന്‍ സൂചികകള്‍ ദുര്‍ബലമായി. സെന്‍സെക്‌സ് 268.58 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 82921.70 ലെവലിലും നിഫ്റ്റി 69.55 പോയിന്റ് അഥവാ 0.27 ശതമാനം താഴ്ന്ന് 25285.70 ലെവലിലുമാണ് വ്യാപാരം തുടരുന്നത്.

1077 ഓഹരികള്‍ മുന്നേറുമ്പോള്‍ 1048 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 154 ഓഹരി വിലകളില്‍ മാറ്റമില്ല. ടിസിഎസ്, ടെക്ക് മഹീന്ദ്ര,എച്ച്‌സിഎല്‍ ടെക്ക്, ഹിന്‍ഡാല്‍കോ, ട്രെന്റ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ മുന്നേറി.

മേഖലകളില്‍ ഐടി,മീഡിയ എന്നിവ 1 ശതമാനം വീതവും വാഹനം 0.5 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകളില്‍ മാറ്റമില്ല.

X
Top