100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വൊഡാഫോണിന്റെയും എയര്‍ടെല്ലിന്റെയും റേറ്റിംഗുകള്‍ താഴ്ത്തി യുബിഎസ്

മുംബൈ: ടെലികോം കമ്പനികളായ വൊഡാഫോണ്‍ ഐഡിയയുടേയും ഭാരതി എയര്‍ടെല്ലിന്റെയും റേറ്റിംഗ് താഴ്ത്തിയിരിക്കയാണ് യുബിഎസ്. ഇരു കമ്പനികളുടേയും ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവരാനിരിക്കെയാണ് ഡൗണ്‍ഗ്രേഡിംഗ്.

ഭാരതി എയര്‍ടെല്ലിന്റെ റേറ്റിംഗ് ന്യൂട്രലില്‍ നിന്നും വില്‍പനയിലേയ്ക്കും വൊഡാഫോണ്‍ ഐഡിയയുടേത് വാങ്ങുക എന്നതില്‍ നി്ന്നും ന്യൂട്രലിലേയ്ക്കുമാണ് മാറ്റിയത്. യുബിഎസ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളിലൊന്നും നിലവില്‍ ടെലികോം ഓഹരികളില്ല.

ഏറ്റവും പുതിയ താരിഫ് വര്‍ദ്ധനയ്ക്ക് ശേഷം, ഇന്ത്യന്‍ മൊബൈല്‍ വരുമാനം ജിഡിപിയുടെ 0.8 ശതമാനമാണെന്നും ഇത് മറ്റ് വളര്‍ന്നുവരുന്ന വിപണികളുടേതിന് സമാനമാണെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. അതേസമയം പ്രതിമാസ പ്രവേശന വില ഇപ്പോള്‍ പ്രതിശീര്‍ഷ ജിഡിപിയുടെ 1.25 ശതമാനമാണ്.

ഇത് വളര്‍ന്നുവരുന്ന വിപണികളില്‍ നിലനില്‍ക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

X
Top