രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ച് സംവര്‍ദ്ധന മദര്‍സണ്‍

മുംബൈ: തങ്ങളുടെ ഒന്‍പതാമത്തെ ബോണസ് ഇഷ്യു പ്രഖ്യാപിച്ചിരിക്കയാണ് സംവര്‍ദ്ധന മദര്‍സണ്‍. ഓരോ രണ്ട് ഓഹരികള്‍ക്കും ഒരു ഓഹരി സൗജന്യമായി വിതരണം ചെയ്യും. ജൂലൈ 18 ആണ് റെക്കോര്‍ഡ് തീയതി.

മെയ് മാസത്തില്‍ 1:1 അനുപാതത്തില്‍ കമ്പനി ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്തിരുന്നു. ഡീമെര്‍ജറിന് ശേഷം ഒക്ടോബര്‍ 2022 ലാണ് കമ്പനി ആദ്യമായി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നത്. 1:2 അനുപാതത്തിലായിരുന്നു അത്.

മുന്‍പ് 2018,2017,2015,2013,2012,2007,2000 വര്‍ഷങ്ങളില്‍ കമ്പനി ബോണസ് ഓഹരികള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 153.53 നിരക്കിലാണ് ഓഹരിയില്‍ വ്യാപാരം.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 23 ശതമാനം ഇടിവ് നേരിട്ട ഓഹരി രണ്ട്, മൂന്ന് വര്‍ഷങ്ങളിലെ കണക്കെടുക്കുമ്പോള്‍ യഥാക്രമം 69 ശതമാനവും 93 ശതമാനവും നേട്ടമുണ്ടാക്കി. 5 വര്‍ഷത്തെ നേട്ടം 200 ശതമാനം.

52 വര്‍ഷത്തെ റെയ്ഞ്ച് 217 രൂപ-107.30 രൂപയാണ്. വിപണി മൂല്യം 1.08 ലക്ഷം കോടി രൂപ. വാഹനോപകരങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണഅ സംവര്‍ദ്ധന മദര്‍സണ്‍.

X
Top