ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

സൈഡസ് ലൈഫ് സയന്‍സിന്റെ അറ്റാദായം 25.36 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ ഫാര്‍മ കമ്പനിയായ സൈഡസ് ലൈഫ്‌സയന്‍സസ് നാലാംപാദഫലം പ്രഖ്യാപിച്ചു. 296.6 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25.36 ശതമാനം കുറവ്. വരുമാനം 3805.6 കോടി രൂപയില്‍ നിന്നും 5010.6 കോടി രൂപയായി ഉയര്‍ന്നെങ്കിലും ചെലവ് 3311.8 കോടി രൂപയില്‍ നിന്നും 3961.3 കോടി രൂപയായി. 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം അറ്റാദായം 1960 കോടി രൂപ.

മുന്‍വര്‍ഷത്തില്‍ 4487.3 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 15109.9 കോടി രൂപയില്‍ നിന്നും 17237.4 കോടി രൂപയായി ഉയര്‍ന്നു.

1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

X
Top