ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

പേടിഎമ്മിന്റെ ടിക്കറ്റിംഗ് ബിസിനസ് ഏറ്റെക്കാൻ സൊമാറ്റോ

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ(Zomato) ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ(Paytm) സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ്(ticketing business) സംരംഭം ഏറ്റെടുക്കും. 2048 കോടി രൂപയുടേതാണ് ഇടപാട്.

ഈ വിഭാഗത്തിന്റെ 100 ശതമാനം ഓഹരികളും സൊമാറ്റോയ്ക്ക് വിൽക്കുമെന്ന് പേടിഎം അറിയിച്ചു. പേടിഎമ്മിന്റെ വിനോദ ടിക്കറ്റ് ബിസിനസ് ടീമിൽ ജോലി ചെയ്യുന്ന 280 ജീവനക്കാരെയും സൊമാറ്റോയിലേക്ക് മാറ്റും.

അതേ സമയം, സിനിമ ടിക്കറ്റുകൾ, സ്പോർട്സ്, ഇവന്റ് ടിക്കറ്റുകൾ എന്നിവ അടുത്ത 12 മാസത്തേക്ക് പേടിഎം ആപ്പിൽ തുടർന്നും ലഭ്യമാകും. പേടിഎമ്മുമായുള്ള കരാർ ഉറപ്പിച്ചതോടെ ഫുഡ് ഡെലിവറിക്ക് പുറമേ, സിനിമാ ടിക്കറ്റ് ബുക്കിംഗ്, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികൾക്കായി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ എന്നിവ സൊമാറ്റോ വഴി ചെയ്യുന്നതിന് വഴിയൊരുങ്ങി. നിലവിൽ ആകെ 4 വിഭാഗങ്ങളിലായാണ് സൊമാറ്റോക്ക് ബിസിനസുകൾ ഉള്ളത്.

വാർത്ത പുറത്തുവന്നതോടെ പേടിഎം ഓഹരി വില 5 ശതമാനത്തിലധികം ഉയർന്നു. പേടിഎം ഓഹരികൾ 604.45 രൂപയായി ഉയർന്നപ്പോൾ സൊമാറ്റോ 2.71 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ 267 രൂപയിലെത്തി.

പേടിഎം അതിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസിന്റെ കണക്കുകൾ വെവ്വേറെ വെളിപ്പെടുത്തുന്നില്ല, എന്നാൽ 2024 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1740 കോടി രൂപയുടെ വാർഷിക വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിൽ ക്രെഡിറ്റ് കാർഡ് മാർക്കറ്റിംഗും ഗിഫ്റ്റ് വൗച്ചറുകളും ഉൾപ്പെടുന്നു.

ഇന്ത്യയിൽ മൊബൈൽ പേയ്‌മെന്റുകൾക്ക് തുടക്കമിട്ട കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം. 2007-ൽ വിജയ് ശർമ്മ സ്ഥാപിച്ച, വൺ97 കമ്മ്യൂണിക്കേഷൻസ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐപിഒ നടത്തിയാണ് വിപണിയിൽ പ്രവേശിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കുള്ളിലാണ് പേടിഎം പ്രവർത്തിക്കുന്നത്.

2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.

X
Top