ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സൊമാറ്റോ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവച്ചു

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനായ മോഹിത് ഗുപ്ത തന്റെ സ്ഥാനം രാജിവച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നാലര വർഷം മുമ്പ് സൊമാറ്റോയിൽ ചേർന്ന ഗുപ്ത, ഫുഡ് ഡെലിവറി ബിസിനസിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2020-ൽ കമ്പനിയുടെ സഹസ്ഥാപകനായി ഉയർത്തപ്പെട്ടു.

വ്യക്തിഗതമായ കാരണങ്ങളെ തുടർന്നാണ് മോഹിത് ഗുപ്തയുടെ രാജിയെന്ന് സൊമാറ്റോ ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. അതേസമയം കമ്പനി കുതിച്ചുയരുന്നത് കാണുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഗുപ്ത വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു.

ഈ ആഴ്ച ആദ്യം, സൊമാറ്റോയുടെ ന്യൂ ബിസിനസ് തലവനും മുൻ ഫുഡ് ഡെലിവറി മേധാവിയുമായ രാഹുൽ ഗഞ്ചു തന്റെ ചുമതലകളിൽ നിന്ന് രാജിവച്ചിരുന്നു. സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 62.20 ശതമാനം ഉയർന്ന് 1,661.3 കോടി രൂപയായപ്പോൾ അറ്റ നഷ്ടം 250.8 കോടി രൂപയായി കുറഞ്ഞു.

2008-ൽ ദീപീന്ദർ ഗോയലും പങ്കജ് ചദ്ദയും ചേർന്ന് സ്ഥാപിച്ച ഒരു ഇന്ത്യൻ മൾട്ടിനാഷണൽ റെസ്റ്റോറന്റ് അഗ്രഗേറ്റർ ഫുഡ് ഡെലിവറി കമ്പനിയാണ് സൊമാറ്റോ. കമ്പനി 24 രാജ്യങ്ങളിലെ 10,000-ലധികം നഗരങ്ങളിൽ അവരുടെ സേവനങ്ങൾ നൽകുന്നു.

X
Top