യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഷവോമി ഇന്ത്യയിലെ സാമ്പത്തിക സേവന ബിസിനസ്സ് അവസാനിപ്പിക്കുന്നു

ഡൽഹി: ഇന്ത്യയിൽ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ അതിന്റെ സാമ്പത്തിക സേവന ബിസിനസ്സ് അവസാനിപ്പിച്ച് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി കോർപ്പറേഷൻ. പ്രാദേശിക പ്ലേ സ്റ്റോറിൽ നിന്നും സ്വന്തം ആപ്പ് സ്റ്റോറിൽ നിന്നും കമ്പനി അടുത്തിടെ എംഐ പേ, എംഐ ക്രെഡിറ്റ് ആപ്പുകൾ നീക്കം ചെയ്‌തിരുന്നു.

കൂടാതെ രാജ്യത്തെ യുപിഐ പേയ്‌മെന്റ് നെറ്റ്‌വർക്കിൽ ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിച്ച എംഐ പേ, എൻപിസിഐയുടെ അംഗീകൃത യുപിഐ ആപ്പുകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്‌തു.

ഫിനാൻഷ്യൽ സർവീസ് വിഭാഗത്തിൻറെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ, പ്രാദേശിക സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഷവോമി ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. തങ്ങളുടെ പ്രധാന ബിസിനസ്സ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് കമ്പനി വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

2019 മാർച്ചിലാണ് ഷവോമി എംഐ പേ ഇന്ത്യയിൽ അവതരിപ്പിച്ചത്. ആദ്യ വർഷം തന്നെ ആപ്പിന് രാജ്യത്ത് 20 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ ഉണ്ടായിരുന്നു. അതേസമയം നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണത്തിന്മേൽ ഷവോമി നിലവിൽ അന്വേഷണം നേരിടുകയാണ്.

X
Top