ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

പേയ്‌മെന്റ് അഗ്രഗേറ്റർ: വേള്‍ഡ്ലൈന്‍ ഇ പേയ്മെന്റ്സിന് തത്വത്തില്‍ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റ് സേവന പ്ലാറ്റ്ഫോമായ വേള്‍ഡ്ലൈന്‍ ഇ പേയ്മെന്റ്സ് ഇന്ത്യയ്ക്ക് പേയ്മെന്റ് അഗ്രഗേറ്ററായി (പിഎ) പ്രവര്‍ത്തിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി തത്വത്തില്‍ ലഭ്യമായി.

ചൊവ്വാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് ആര്‍ബിഐയില്‍ നിന്നും ലഭിച്ചുവെന്ന് കമ്പനി അറിയിക്കുന്നു. വേള്‍ഡ്ലൈന്‍ ഗ്രൂപ്പിന്റെ ഭാഗമായ വേള്‍ഡ്ലൈന്‍ ഇ പേയ്മെന്റ്സ് ഇന്ത്യ, ഉപഭോക്താക്കള്‍ക്ക് ഇന്‍-സ്റ്റോര്‍, ഓണ്‍ലൈന്‍, ഓമ്നിചാനല്‍ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കളില്‍ നിന്ന് വിവിധ പേയ്‌മെന്റ് സ്വീകരിക്കാന്‍ ഇ കൊമേഴ്സ് വെബ് സൈറ്റുകളേയും വ്യാപാരികളേയും സഹായിക്കുന്നവരാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍. ഉപഭോക്താക്കളില്‍ നിന്ന് പേയ്‌മെന്റുകള്‍ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനുശേഷം അവ വ്യാപാരികള്‍ക്ക് കൈമാറുകയുമാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ, വ്യാപാരികള്‍ക്ക് പ്രത്യേക പേയ്‌മെന്റ് സംയോജന സംവിധാനം സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.

വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പെയ്മന്റ് അഗ്രഗേറ്റര്‍ നിയന്ത്രണങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.

X
Top