എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചേയ്ക്കാം – ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദര്‍മിറ്റ് ഗില്‍

ന്യൂഡല്‍ഹി: ശക്തമായ സാമ്പത്തിക വളര്‍ച്ചാ ശേഷിയുണ്ടെങ്കിലും ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചേക്കാമെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റും ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റുമായ ഇന്ദര്‍മിറ്റ് ഗില്‍. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഒറ്റപ്പെട്ട ബാങ്ക് പരാജയങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ല.

അതേസമയം ആഗോള മാന്ദ്യം ഇന്ത്യയിലും അനുരണനങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ നിക്ഷേപം കുറഞ്ഞ ജോലി, കുറഞ്ഞ വ്യാപാരം എന്നിവ മാന്ദ്യത്തിലേയ്ക്ക് നയിക്കും.
അത്തരം സൂചനകളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

ലോക ബാങ്കിലെ രണ്ടാമത്തെ വലിയ ഇന്ത്യന്‍ ചീഫ് ഇക്കണോമിസ്റ്റായ ഗില്‍ 2009 ലോക വികസന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. ‘ ഇടത്തരം വരുമാന കെണി’ എന്ന ആശയവും അദ്ദേഹത്തിന്റെതാണ്. നേരത്തെ ഇന്ത്യയുടെ വളര്‍ച്ചാനുമാനം 6.3 ശതമാനമാക്കി കുറയ്ക്കാന്‍ ലോകബാങ്ക് തയ്യാറായിരുന്നു.

6.6 ശതമാനം വളര്‍ച്ചയാണ് നേരത്തെ കണക്കാക്കിയിരുന്നത്. ഉപഭോഗത്തിലും വരുമാനത്തിലുമുണ്ടാകുന്ന വരള്‍ച്ചയാണ് വിലങ്ങുതടിയാകുന്നത്.

പണപ്പെരുപ്പം, 6.6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി ചുരുങ്ങുമ്പോള്‍ 5.2 ശതമാനത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) യാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി 6-6.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു,’ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

X
Top