
മുംബൈ: ഡെബ്റ്റ് സര്‍വീസ് സസ്‌പെന്‍ഷന്‍ ഇനിഷ്യേറ്റീവിന്റെ (ഡിഎസ്എസ്‌ഐ) ചാമ്പ്യനാകാന്‍ ഇന്ത്യയോട് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദര്‍മിറ്റ് ഗില്‍.ധനമന്ത്രാലയവും റിസര്‍വ് ബാങ്കും സംയുക്തമായി സെമിനാറില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ഗില്‍.ആഗോള വിഷയത്തില്‍ മുന്‍കൈയെടുക്കാന്‍ ഇന്ത്യയും ഇന്തോനേഷ്യയും പോലുള്ള രാജ്യങ്ങള്‍ മുതിരണമെന്ന് ഗില്‍ പറഞ്ഞു.
തങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ നന്നായി കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് ഡിഎസ്എസ്‌ഐയെ നയിക്കേണ്ടത്. അതുകൊണ്ടാണ് ഗില്‍ ഇന്ത്യയേയും ഇന്തോനേഷ്യയേയും പോലുള്ള രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.ഈ രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ കൊണ്ടുപോകുന്നവയാണ്.
അതുകൊണ്ടുതന്നെ കടം ഇല്ലാതാക്കുന്ന വ്യവസ്ഥയെ അവര്‍ നയിക്കണം.1980 കളുടെ അവസാനത്തില്‍ അന്നത്തെ യുഎസ് ട്രഷറി സെക്രട്ടറി നിക്കോളാസ് ബ്രാഡി കടക്കെണിയിലായ വികസ്വര രാഷ്ട്രങ്ങളെ കൈപിടിച്ചുയര്‍ത്തിയിരുന്നു. സമാനമായ നടപടിയാണ് ഇന്നാവശ്യം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിഷ്‌ക്രിയരാകരുതെന്നും യുഎസ് പോലുള്ള രാജ്യങ്ങള്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കരുതെന്നും ഗില്‍ പറഞ്ഞു. ആഗോള പ്രശ്്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗില്‍.
ഏത് രാജ്യമാണ് ഡിഎസ്എസ്‌ഐയെ നയിക്കേണ്ടത് എന്നായിരുന്നു വിഎഎസിന്റെ ചോദ്യം.