ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

വണ്ടർല ഹോളിഡേയ്സ് ഈ സ്വാതന്ത്ര്യ ദിനത്തിൽ വീര ജവാന്മാരെ ആദരിക്കുന്നു

കൊച്ചി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വർഷത്തിന്‍റെ ധന്യമായ വേളയിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതിനായി കൊച്ചി, ബാംഗ്ലൂർ,ഹൈദരാബാദ് പാർക്കുകളിൽ തിരഞ്ഞെടുക്കപ്പെട്ട വീര ജവാൻമാർക്ക് വണ്ടർല ഹോളിഡേയ്‌സ് ആതിഥ്യമരുളുന്നു. നമ്മുടെ മാതൃരാജ്യത്തിന്‍റെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന സായുധ സേനയിലെ ധീരന്മാർക്ക് ആദരവ് അർപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംരംഭം.
വണ്ടർല ഹോളിഡേയ്‌സ് ഇന്ത്യൻ സായുധ സേനയിലെ 75 ഉദ്യോഗസ്ഥരെയും അവരുടെ 3 കുടുംബാംഗങ്ങളെ അല്ലെങ്കിൽ സുഹൃത്തുക്കളെ വിനോദം നിറഞ്ഞ ഒരു ദിവസത്തിനായി വണ്ടർല പാർക്കുകളിലേക്ക് ക്ഷണിക്കുന്നു. 300 വീര ജവാൻമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും/സുഹൃത്തുക്കൾക്കും വണ്ടർല പാർക്കിലേക്ക് സൗജന്യ പ്രവേശനത്തോടൊപ്പം ഉച്ചഭക്ഷണം, ഹൈ-ടീ എന്നിവയും ഒരുക്കിയിട്ടുണ്ട്. 3
വണ്ടർല പാർക്കുകളിലുമായി ആകെ 900 ആളുകൾക്ക് പ്രവേശനം നൽകും. തിരഞ്ഞെടുക്കപ്പെട്ട സായുധ സേനാ അംഗങ്ങൾക്ക് ആഗസ്റ്റ് 15 മുതൽ 17 വരെ ഏത് ദിവസവും പാർക്ക് സന്ദർശിക്കാം.
ഇതോടൊപ്പം, ഇന്ത്യൻ സായുധ സേനയിലെ നിലവിലുള്ളതും, വിരമിച്ചതുമായ ഉദ്യോഗസ്ഥർക്കും സൈനികർക്കും 25% പ്രത്യേക ഓഫറും വണ്ടർല പ്രഖ്യാപിച്ചു.
സായുധ സേനയിൽ നിന്നുള്ള വ്യക്തികൾക്കൊപ്പം 3 അംഗങ്ങൾക്ക് വണ്ടർല പാർക്കുകളിൽ ഓഫറിന് അർഹതയുണ്ട്. ഈ ഓഫർ 2022 ഓഗസ്റ്റ് 31 വരെ ബാധകമാണ്.
കൂടുതൽ വിവരങ്ങൾക്ക്, വണ്ടർല വെബ്സൈറ്റ് പരിശോധിക്കുക

X
Top