അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

വിപ്രോയുടെ അറ്റാദായം 4.6 ശതമാനം ഉയര്‍ന്നു

ന്നാം പാദഫലം പുറത്ത് വന്നപ്പോള്‍ വിപ്രോയുടെ അറ്റാദായം 4.6 ശതമാനം ഉയര്‍ന്ന് 3003 കോടി രൂപയായി. ഇതോടെ ഐടി കമ്പനി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉയര്‍ത്തി.

പ്രതീക്ഷകള്‍ക്കും മീതെയാണ് ഇത്തവണ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംയോജിത വരുമാനം ആദ്യ പാദത്തില്‍ 3.8 ശതമാനം ഇടിഞ്ഞ് 21,964 കോടി രൂപയായി.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 16.5 ശതമാനമായി വികസിപ്പിച്ചതായി വിപ്രോ സിഎഫ്ഒ അപര്‍ണ അയ്യര്‍ പറഞ്ഞു. വര്‍ഷം തോറും 10 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്.

വിവേചനാധികാര ചെലവുകള്‍ വീണ്ടെടുക്കുന്നതിന്റെയും എഐ ഡീലുകളുടെയും വേഗത കൈവരിക്കുന്നതിന്റെ സൂചനകളാല്‍, 2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയിലെ മികച്ച മൂന്ന് ഐടി കമ്പനികള്‍ മികച്ച തുടക്കത്തിലേക്ക് നീങ്ങുകയാണ്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്‌സിഎല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് കമ്പനികള്‍. ഇന്‍ഫോസിസും പാദഫലത്തില്‍ നേട്ടമുണ്ടാക്കി.

X
Top